POPULAR READ

റേറ്റിംഗില്‍ ഏഷ്യാനെറ്റും ട്വന്റിഫോറും കടുത്ത മത്സരത്തില്‍, ന്യൂസ് 18നെ പിന്നിലാക്കി കൈരളിയുടെ മുന്നേറ്റം; കഴിഞ്ഞ ആഴ്ചയിലെ കണക്ക്

പ്രൈം ടൈം ചര്‍ച്ചകളില്‍ ഉള്‍പ്പെടെ മലയാളത്തിലെ ന്യൂസ് ചാനലുകള്‍ വാശിയേറിയ മത്സരത്തിന് മുതിരുമ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസ് ചാനലും രണ്ടാമതുള്ള ട്വന്റി ഫോര്‍ ചാനലും തമ്മില്‍ കടുത്ത മത്സരം. ഓഗസ്റ്റ് 15 മുതല്‍ 21 വരെയുള്ള ആഴ്ചയിലെ ആകെ ഇംപ്രഷന്‍ എടുത്താം ഏഷ്യാനെറ്റ് ന്യൂസ് 56,478 ഇംപ്രഷനുകളുമായി ഒന്നാമതും ട്വന്റി ഫോര്‍ 42,351 ഇംപ്രഷനുമായി രണ്ടാമതുമാണ്. മുന്‍ ആഴ്ചകളില്‍ നിന്നും ആകെ റേറ്റിംഗ് ഷെയറില്‍ കാര്യമായ കുറവ് എല്ലാ ചാനലുകള്‍ക്കും വന്നിട്ടുണ്ട്. അതേ സമയം പ്രധാന കാറ്റഗറികളില്‍ ഏഷ്യാനെറ്റ് ന്യൂസുമായുള്ള റേറ്റിംഗ് പോയിന്റിലെ അകലം കുറച്ചാണ് ട്വന്റി ഫോറിന്റെ മുന്നേറ്റം. ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ യുവപ്രേക്ഷകരുടെ വിഭാഗത്തില്‍ ട്വന്റി ഫോര്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കിയിരുന്നു.

വിപണിയില്‍ പ്രധാനമെന്ന് കരുതുന്ന 22 പ്ലസ് മെയില്‍ റേറ്റിംഗ് വിഭാഗത്തില്‍ 30ാം ആഴ്ചയില്‍ 45 പോയിന്റ് വ്യത്യാസത്തിലാണ് ട്വന്റി ഫോര്‍ രണ്ടാമതെത്തിയത്. തൊട്ടടുത്ത ആഴ്ചയിലെത്തിയപ്പോള്‍ 52 പോയിന്റ് വ്യത്യാസത്തിലെത്തി. പിന്നീടുള്ള ആഴ്ചയില്‍ ഏഷ്യാനെറ്റും ട്വന്റി ഫോറും തമ്മിലുള്ള വ്യത്യാസം 65 ആയിരുന്നുവെങ്കില്‍ ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 45 പോയിന്റാണ് വ്യത്യാസം. ഏഷ്യാനെറ്റിന്റെ ഒന്നാം സ്ഥാനത്തിന് കടുത്ത വെല്ലുവിളി തീര്‍ത്താണ് ട്വന്റി ഫോറിന്റെ മുന്നേറ്റം.

30-35 പോയിന്റുകളുടെ വ്യത്യാസമാണ് മൂന്നാം സ്ഥാനത്തുള്ള മനോരമാ ന്യൂസും നാലാം സ്ഥാനത്തുള്ള മാതൃഭൂമി ന്യൂസും തമ്മില്‍ കഴിഞ്ഞ നാല് ആഴ്ചകളിലായി ഉള്ളത്. മനോരമാ ന്യസും മാതൃഭൂമിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമെന്ന് ചുരുക്കം. നാല്‍പ്പത് പോയിന്റിന്റെ വ്യത്യാസമാണ് മനോരമാ ന്യൂസും രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറും തമ്മിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ജനം ടിവി കാര്യമായ മുന്നേറ്റം നടത്തിയിട്ടില്ലയ തുടര്‍ച്ചയായി രണ്ടാം ആഴ്ചയില്‍ ന്യൂസ് 18 കേരളത്തെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി കൈരളി ന്യൂസ് ആറാം സ്ഥാനത്തുണ്ട്. മീഡിയാ വണ്‍ ചാനല്‍ ന്യൂസ് 18 കേരളയുമായി 4 പോയിന്റ് വ്യത്യാസത്തിലാണ് കഴിഞ്ഞ ആഴ്ച എട്ടാം സ്ഥാനത്ത് തുടരുന്നത്.

വീണ്ടും ഒരു ഹൊറർ കോമഡി വരുന്നു; 'പ്രകമ്പനം' ടീസർ പുറത്തിറങ്ങി

After 18 Years Big M’s on Big Screen Again; 'പാട്രിയറ്റി'ന് പാക്കപ്പ്

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

SCROLL FOR NEXT