POPULAR READ

കൊവിഡ് 19 പ്രതിരോധം : വിപ്രോയും അസിം പ്രേംജിയും ചേര്‍ന്ന് 1125 കോടി നല്‍കും 

THE CUE

വിപ്രോയും വിപ്രോ എന്റര്‍പ്രൈസസ് ലിമിറ്റഡും അസിം പ്രേംജി ഫൗണ്ടേഷനും ചേര്‍ന്ന് കൊവിഡ് 19 പ്രതിരോധത്തിനായി 1125 കോടി രൂപ നല്‍കും. അസിം പ്രേംജി ഫൗണ്ടേഷന്‍ ആയിരം കോടിയും വിപ്രോ ലിമിറ്റഡ് 100 കോടിയും വിപ്രോ എന്റര്‍പ്രൈസസ് 25 കോടിയുമാണ് നല്‍കുക. വിപ്രോയുടെ ചെയര്‍മാനാണ് അസിം പ്രേംജി. വാര്‍ഷിക സിഎസ്ആര്‍ വകയിരുത്തലുകള്‍ക്ക് പുറമെയാണ് ഇത്രയും തുക. കൊവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിന്റെ മുന്നണിയിലുള്ള ആരോഗ്യമേഖലയ്ക്ക് കരുത്തേകാനും രോഗബാധ ജനങ്ങള്‍ക്ക് ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനുമാണ് സഹായമെന്ന് വിപ്രോ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തില്‍ അസിം പ്രേംജി ഫൗണ്ടേഷന്റെ 1600 അംഗസംഘമാണ് ഇതുസംബന്ധിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുകയെന്നും വിപ്രോ വ്യക്തമാക്കുന്നു. കമ്പനിയുടെ 350 ഓളം സിവില്‍ സൊസൈറ്റി പാര്‍ട്ണര്‍മാരും സഹകരിച്ച് പ്രവര്‍ത്തിക്കും. കൊവിഡ് 19 മഹാമാരിയെ നേരിടാന്‍ ടാറ്റ ഗ്രൂപ്പ് 1500 കോടി പ്രഖ്യാപിച്ചിരുന്നു. ടാറ്റ സണ്‍സ് ആയിരം കോടിയും ടാറ്റ ട്രസ്റ്റ് 500 കോടിയുമാണ് നീക്കിവെച്ചിരിക്കുന്നത്.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT