POPULAR READ

സമ്മാനത്തുക ഭാര്യയുടെ കണ്ടുമടുത്ത മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനെന്ന് മത്സരാര്‍ത്ഥി, മേലാല്‍ പറയരുതെന്ന് അമിതാഭ് ബച്ചന്‍

കോന്‍ ബനേഗാ ക്രോര്‍പതിയില്‍ നിന്ന് നേടുന്ന സമ്മാനത്തുക ഭാര്യയുടെ കണ്ടുമടുത്ത മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാണെന്ന് പറഞ്ഞ മത്സരാര്‍ത്ഥിയെ തിരുത്തി അമിതാഭ് ബച്ചന്‍. മേലാല്‍ തമാശയ്ക്കുപോലും പറയരുതെന്നായിരുന്നു അവതാരകനായ ബിഗ്ബിയുടെ മറുപടി. കോശ്‌ലേന്ദ്ര സിംഗ് തോമര്‍ എന്ന മധ്യപ്രദേശുകാരനായ പഞ്ചായത്ത് സെക്രട്ടറിയാണ് പരിപാടിയില്‍ വിചിത്രമായ താല്‍പ്പര്യം അറിയിച്ചത്.

സമ്മാനത്തുകകൊണ്ട് എന്തുചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അമിതാഭ് ബച്ചന്‍ ചോദിക്കുകയായിരുന്നു. ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനുപയോഗിക്കുമെന്നായിരുന്നു മറുപടി. കാരണം ചോദിച്ചപ്പോള്‍, 15 വര്‍ഷമായി ഒരേ മുഖം കണ്ട് ബോറടിച്ചെന്ന് കോശ്ലേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. താന്‍ തമാശ പറയുകയല്ലെന്നും അയാള്‍ വിശദീകരിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇതുകേട്ട് ചിരിച്ച അമിതാഭ് ബച്ചന്‍ ഭാര്യയോട്, ഇയാള്‍ പറയുന്നതന് ചെവികൊടുക്കേണ്ടതില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് മേലാല്‍ തമാശയ്ക്കുപോലും ഇത്തരം കാര്യങ്ങള്‍ പറയരുതെന്ന് താക്കീതും ചെയ്തു. അതേസമയം മത്സരത്തില്‍ കോശ്‌ലേന്ദ്രയ്ക്ക് അധികം മുന്നേറാനായില്ല. നാല്‍പ്പതിനായിരത്തില്‍ കുതിപ്പ് അവസാനിച്ചു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT