Movie Gallery

‘ആഹാ’ പാലായിൽ 

THE CUE

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി സാസാ പ്രൊഡക്ഷന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മ്മിച്ച് , ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം പാലായില്‍ ആരംഭിച്ചു . സംവിധായകന്‍ ഭദ്രന്‍ സ്വിച്ചോണ്‍ നിര്‍വഹിച്ചു . വടംവലി അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് , മുന്‍ എം എല്‍ ഏ ജോസഫ് വാഴക്കന്‍ ആദ്യ ഷോട്ടിന്റെ ക്ലാപ്പടിച്ചു. ചടങ്ങില്‍ നായിക ശാന്തി ബാലചന്ദ്രന്‍ ,മേഘ തോമസ് അമിത് ചക്കാലക്കല്‍ , അശ്വിന്‍ കുമാര്‍, എന്നിവര്‍ സന്നിഹിതരായി. കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സന്ദീപ് സേനന്‍ , നിര്‍മ്മാതാക്കളായ നെല്‍സന്‍ ഐപ്പ് ,സന്തോഷ് ദാമോദരന്‍, അനീഷ് തോമസ് ഷോണ്‍ ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വടംവലിയെ ആസ്പദമാക്കി സ്‌പോര്‍ട്‌സ് ജോണറില്‍ ഒരുക്കുന്ന 'ആഹാ'യില്‍ മനോജ് കെ ജയനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തില്‍ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത് . തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയത്താണ്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജുബിത് നംറാടത്തും, ടിറ്റോ പി തങ്കച്ചനും, സയനോരയും ചേര്‍ന്നു രചിച്ച ഗാനങ്ങള്‍ ഗായിക കൂടിയായ സയനോര ഫിലിപ്പ് തന്നെയാണ് സംഗീതം നല്‍കി ചിട്ടപ്പെടുത്തുന്നു.

പശ്ചാത്തല സംഗീതം ഷിയാദ് കബീര്‍ ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ് കെ രാജന്‍ ,കലാസംവിധാനം ഷംജിത് രവി. പി ആര്‍ ഒ - സി.കെ. അജയ് കുമാര്‍, സ്റ്റില്‍സ് ജിയോ ജോമി കോസ്റ്റ്യു ഡിസൈന്‍ ശരണ്യാ ജീബു ,മേക്കപ്പ് റോണക്‌സ് സേവ്യര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജീബു ഗോപാല്‍, എന്നിവരാണ് അണിയറ സാങ്കേതിക വിദഗ്ദരില്‍ പ്രധാനികള്‍.ശ്യാമേശ് ആണ് 'ആഹാ'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT