Movie Gallery

ദുല്‍ഖറും കല്യാണിയും ശോഭനയ്ക്കും സുരേഷ് ഗോപിക്കുമൊപ്പം ,അനൂപ് സത്യന്‍ ചിത്രത്തിന് തുടക്കം 

THE CUE

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രത്തിന് തുടക്കം. അനൂപ് സത്യന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്‍ ലാല്‍ ജോസിനൊപ്പം സഹസംവിധായകനായിരുന്നു.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ കൂടിയാണ്. മുകേഷ് മുരളീധരനാണ് ക്യാമറ. കല്യാണി പ്രിയദര്‍ശന്‍ നായികയാകുന്ന ആദ്യത്തെ മലയാള ചിത്രവുമാണിത്. ദിനോ ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനും ടോബി ജോണ്‍ എഡിറ്റിംഗും ഉത്തരാ മേനോന്‍ കോസ്റ്റിയൂസും അല്‍ഫോണ്‍സ് ജോസഫ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT