Movie Gallery

സംവിധായകനായ സിനിമക്ക് മുമ്പ് നായകനായ ചിത്രം

THE CUE

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ ഓണം റിലീസാണ്. ഈ സിനിമയില്‍ നിവിന്‍ പോളിയും നയന്‍താരയുമാണ് താരങ്ങള്‍. ഈ ചിത്രത്തിന് മുമ്പ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ സച്ചിന്‍ തിയറ്ററുകളിലെത്തും. സന്തോഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അപ്പാനി ശരത് , ധര്‍മജന്‍, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ജൂബി നൈനാന്‍, രഞ്ജി പണിക്കര്‍, മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങള്‍.

ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന്‍ ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില്‍ കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

സരിനായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു: സൗമ്യ സരിന്‍

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT