Movie Gallery

ദേശീയ പുരസ്‌കാരം സ്വീകരിച്ച് കീര്‍ത്തിയും വിക്കിയും ആയുഷ്മാനും ചിത്രങ്ങള്‍

THE CUE

66ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മഹാനടിയെന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാര വിതരണം നടത്തിയത്. മികച്ച അഭിനയത്തിന് ആയുഷ് മാന്‍ ഖുരാനയും വിക്കി കൗശാലും പുരസ്‌കാരം സ്വീകരിച്ചു.

ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം സ്വീകരിക്കാന്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് അമിതാബ് ബച്ചന്‍ എത്തിയിരുന്നില്ല. ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജ്ജ് അവാര്‍ഡ് സ്വീകരിച്ചു.

വിനേഷ് ബംഗ്ലാന്‍ കമ്മാരസംഭവത്തിലെ കലാസംവിധാനത്തിനും അവാര്‍ഡ് ഏറ്റുവാങ്ങി. മികച്ച ഛായാഗ്രാഹകനുള്ള എം ജെ രാധാകൃഷ്ണനുള്ള അവാര്‍ഡ് ഭാര്യ ശ്രീലത ഏറ്റുവാങ്ങി.

പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് മികച്ച മലയാള ചിത്രത്തിന് പുരസ്‌കാരം ലഭിച്ച സുഡാനി ഫ്രം നൈജീരിയ ടീം ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.

സൗണ്ട് മിക്‌സിംഗിന് എം ആര്‍ രാജാകൃഷ്ണന്‍, നിരൂപണത്തിന് ബ്ലയിസ് ജോണി എന്നിവരും അവാര്‍ഡുകള്‍ സ്വീകരിച്ചു. ബദായി ഹോ എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ച സുരേഖാ സിക്രി വീല്‍ച്ചെയറിലാണ് അവാര്‍ഡ് വാങ്ങാനെത്തിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT