Photo Stories

ലാക് മേ റാംപില്‍ തിളങ്ങി മാളവികാ മോഹനന്‍ 

THE CUE

മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്‌സ് എന്ന സിനിമയാണ് മാളവികാ മോഹനെ ദേശീയ ശ്രദ്ധയിലെത്തിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി പട്ടം പോലെ എന്ന സിനിമയിലെത്തിയ മാളവിക ലാക്‌മേ ഫാഷന്‍ ഫീക്കില്‍ സ്റ്റൈലിഷ് ലുക്കിലാണ് എത്തിയത്.

വിനീത് രാഹുല്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മാളവികാ മോഹനന്‍ റാംപ് വാക്കിനെത്തിയത്. കത്രീനാ കൈഫ്, അമൃതാ അറോറ, കരിഷ്മ കപൂര്‍ എന്നിവരും ലാക് മേ റാംപിലെത്തിയിരുന്നു.

രജനീകാന്ത് ചിത്രം പേട്ടയിലും പ്രധാന റോളില്‍ മാളവിക അഭിനയിച്ചിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനനന്റെയും മാധ്യമപ്രവര്‍ത്തക ബീനാ മോഹനന്റെയും മകളാണ് മാളവിക. തെലുങ്കിലും കന്നഡയിലും സജീവമാണ് മാളവികാ മോഹനന്‍.

വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ അടുത്ത തെലുങ്ക് റിലീസ്

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

നാടോടിക്കഥ പോലൊരു സിനിമ, ഇതൊരു നല്ല എന്റർടെയ്നറായിരിക്കും: നൈറ്റ് റൈഡേഴ്‌സ് സ്ക്രിപ്പ്റ്റ് റൈറ്റേഴ്‌സ് അഭിമുഖം

ഇത്തരം സിനിമകൾ വിജയിക്കും എന്ന ധൈര്യം നൽകിയ ചിത്രമാണ് ലോക, അതിന് ദുൽഖറിനെ അഭിനന്ദിക്കണം: ഷെയ്ൻ നിഗം

ഇന്ത്യയിൽ നിന്ന് ഗാസയിലേക്ക് എങ്ങനെ സഹായമെത്തിക്കാം | ശ്രീരശ്മി അഭിമുഖം

'ബൾട്ടി' പോസ്റ്ററുകൾ വലിച്ചു കീറുന്നു, എന്തുകൊണ്ട് ഷെയ്ൻ നിഗം ഇത്രമേൽ ടാർഗറ്റ് ചെയ്യപ്പെടുന്നു?: സന്തോഷ് ടി കുരുവിള

SCROLL FOR NEXT