Opinion

എം.വി നികേഷ് കുമാറിന് ഒരു തിരുത്ത്: പിണറായിയും കവികളുടെ വിശുദ്ധ ഇടതുപക്ഷവും

അതു കൊണ്ട് എം.വി നികേഷ് കുമാർ എഴുതിയത്, ശരിയാണ്. എന്നാൽ, മുഴുവൻ ശരിയുമല്ല. സ്വപ്ന സുരേഷ് ഇല്ലെങ്കിലും മറ്റൊരു കെട്ടുകഥ മാധ്യമങ്ങൾ സൃഷ്ടിക്കുമായിരുന്നു. താഹ മാടായി എഴുതുന്നു.

ന്യൂസ്ചാനലുകളുടെ സംഘ് പരിവാർ സ്വാധീനത്തെപ്പറ്റി എം.വി നികേഷ് കുമാർ ദേശാഭിമാനിയിൽ എഴുതിയ ലേഖനം ,സത്യത്തെ വെളിയിലല്ലാതെ വെളിച്ചത്തു തന്നെ നിർത്തുന്നു. ആർ.എസ്.എസ് അനുഭാവമുള്ളവരാണ് ചാനൽ മുറികളിൽ, അല്ലെങ്കിൽ, വാർത്തകളുടെ 'അവതരണ സ്വഭാവം ' നിർണ്ണയിക്കുന്നതെന്ന വാസ്തവം  നികേഷ് കുമാർ തുറന്നു പറയുന്നു. എന്നാൽ, യഥാർഥത്തിൽ,  സംഘ് പരിവാർ ആശയങ്ങളുടെ ചാലകശക്തിയാവുന്നത്, അല്ലെങ്കിൽ വിതരണ ശൃംഖല , ഇടതുപക്ഷം എന്ന ലേബൽ നെറ്റിയിൽ ഒട്ടിച്ചവരിലൂടെയാണ് സംഭവിക്കുന്നത്. സ്ക്രിപ്റ്റും സംവിധാനവുമൊക്കെ ,അല്ലെങ്കിൽ സാക്ഷാത്കാരം -സംഘ് പരിവാറാണെങ്കിലും വിതരണം ഇടത് പക്ഷമെന്നോ ഇടത് അനുഭാവ ഗ്രൂപ്പെന്നോ പറയുന്ന, മോഹഭംഗം വന്ന, മനുഷ്യരിലൂടെയാണ്. കേരളത്തിലെങ്കിലും അതൊരു ചെറിയ കൂട്ടമല്ല.

പിണറായിയോട് ഏറ്റവും അസ്വസ്ഥരാവുന്നത് ആരാണ്? തീർച്ചയായും ഒരു സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയായിരിക്കില്ല. അയാൾ ,സി .പി .എമ്മിലൂടെ കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം, അടിത്തട്ടനുഭവങ്ങളിൽ നിന്ന് പുറത്തു കടക്കുന്ന കൂടുതൽ സൗകര്യങ്ങളുള്ള ഒരു ലോകം സ്വപ്നം കാണുന്നുണ്ട്.

പിണറായിയോട് ഏറ്റവും അസ്വസ്ഥരാവുന്നത് ആരാണ്? തീർച്ചയായും ഒരു സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയായിരിക്കില്ല. അയാൾ ,സി .പി .എമ്മിലൂടെ കൂടുതൽ മെച്ചപ്പെട്ട ഒരു ലോകം, അടിത്തട്ടനുഭവങ്ങളിൽ നിന്ന്  പുറത്തു കടക്കുന്ന കൂടുതൽ സൗകര്യങ്ങളുള്ള ഒരു ലോകം സ്വപ്നം കാണുന്നുണ്ട്. എന്നാൽ, മോഹഭംഗം വന്ന ഇടതു കവികളും ചില എഴുത്തുകാരും പിണറായി / സി.പി.എം വിരുദ്ധത ഒരു നിരന്തരമായ അവകാശ പ്രഖ്യാപനമായി കൊണ്ടു നടക്കുന്നുണ്ട്. ഉദാഹരണമായി, ഉമേഷ് ബാബു കെ.സി, സി.ആർ പരമേശ്വരൻ, ഡോ.ആസാദ്, ജോയ് മാത്യു തുടങ്ങിയവർ ഇരിക്കുന്ന പിണറായി വിരുദ്ധ ക്ലാസ് മുറിയിലെ  ആ ബെഞ്ച് .ശിഹാബുദ്ധീൻ പൊയ്ത്തുംകടവിൻ്റെ കെ.പി.ഉമ്മർ കഥയിലെ പ്രശസ്തമായ ആ വാചകം പോലെ 'എല്ലാ പ്രശ്നങ്ങൾക്കും കാരണം ആ കെ.പി.ഉമ്മറാണ് ' എന്നു പറയുന്നത് പോലെ, 'ഏതു പ്രശ്നങ്ങൾക്കും കാരണം  ആ പിണറായിയാണ്!' ചാനൽ അവതാരകരുടെ ഏതു ചോദ്യത്തിനും ഒറ്റ ഉത്തരം:

അമിതാധികാരം/അതൊരു ആഗോളകമ്യൂണിസ്റ്റ് രീതിയാണെങ്കിലും - ഇന്ത്യൻ ഇടതനുഭവങ്ങൾക്ക് വെളിയിൽ നിർത്തേണ്ട ഒന്നാണ്. ജനാധിപത്യ മൂല്യങ്ങളുടെ തിരസ്ക്കാരമാണ് അമിതമായ അധികാരപ്രകടനങ്ങൾ.

'എല്ലാം ആ പിണറായി കാരണമാണ്!'

പൗരന്മാരുടെ അവകാശങ്ങൾ പിണറായി ഭരണമേറ്റതു മുതൽ എത്ര തവണ റദ്ദ്‌ ചെയ്യപ്പെട്ടിട്ടുണ്ട് / ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നതാണ് അപ്പോൾ സംഗതമാവുന്ന പ്രസക്തമായ ചോദ്യം. മാവോയിസ്റ്റ് വിഷയങ്ങൾ കൈകാര്യം ചെയ്ത രീതി പരക്കെ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഗുണ്ടകളെ അമർച്ച ചെയ്യാനെന്ന പേരിലുണ്ടാക്കിയ നിയമം ഏറെ വിമർശന വിധേയമായിട്ടുണ്ട്. കെ. റെയിൽ / മഞ്ഞക്കുറ്റി സ്ഥാപിക്കാനുള്ള പോലീസ് സന്നാഹങ്ങൾ - പോലീസ് നിരന്തരമായ ഒരു സാന്നിദ്ധ്യമായി പിണറായി ഭരണകാലത്തുണ്ട്. കെ-റെയിൽ പ്രശ്നത്തിൽ മനുഷ്യരെ ഭയചകിതരാക്കാൻ അതു കൊണ്ട് ആദ്യമൊക്കെ സാധിച്ചെങ്കിലും, ഭയം വിട്ടുണരുന്ന, ഭയം എന്ന വസ്ത്രം ഊരിക്കളഞ്ഞ് പുറത്തിറങ്ങി ഭരണകൂടത്തോട് 'നിർഭയ'മായി സംസാരിക്കുന്ന സ്ത്രീകളെയാണ് പിന്നീട് കാണുന്നത്. 'ഭയപ്പെടുത്തുക ' എന്നത് പ്രച്ഛന്ന ഫാസിസ്റ്റ് രീതിയാണ്. 'കേരളീയർ എല്ലാവരും വികസന സ്നേഹികൾ ' എന്ന സർവ്വനാമത്തിലേക്ക് മലയാളികളെ മുഴുവൻ ഉൾപ്പെടുത്തി , 'പ്രതിഷേധിക്കുന്നവരെയും 'ചോദ്യ'മുന്നയിക്കുന്നവരെയും വികസന വിരുദ്ധരായി മുദ്ര കുത്തി. 'ഞങ്ങളും നിങ്ങളും' എന്ന രണ്ടു കളത്തിൽ ഒരേ ചിഹ്നത്തിൽ വോട്ടു ചെയ്തവർ തന്നെ വിഭജിക്കപ്പെട്ടു. ' അന്യോന്യം കേൾക്കുന്ന ' രാഷ്ട്രീയാന്തരീക്ഷത്തിനു പകരം, കർക്കശമായ അധികാര ഭാവം മുഖ്യമന്ത്രിയിൽ നിന്ന് പലപ്പോഴുമുണ്ടായി. സ്ത്രീകളാണ് ആ കാർക്കശ്യത്തെ ചോദ്യം ചെയ്തത്. അമിതാധികാരം/അതൊരു ആഗോളകമ്യൂണിസ്റ്റ് രീതിയാണെങ്കിലും - ഇന്ത്യൻ ഇടതനുഭവങ്ങൾക്ക് വെളിയിൽ നിർത്തേണ്ട ഒന്നാണ്. ജനാധിപത്യ മൂല്യങ്ങളുടെ തിരസ്ക്കാരമാണ് അമിതമായ അധികാരപ്രകടനങ്ങൾ.

കെ-റെയിൽ വിഷയത്തിൽ പ്രച്ഛന്നമായ ഫാസിസ്റ്റ് രീതിയെ അനുസ്മരിപ്പിക്കുന്ന ഈ അധികാര പ്രയോഗങ്ങൾ വലിയ ധർമ്മസങ്കടമാണ് മനുഷ്യരിലുണ്ടാക്കിയത്.അത് സംഘ് പരിവാറിൻ്റെയോ  ചാനൽ മുറികളുടെയോ സൃഷ്ടിയായിരുന്നില്ല. അത് അമിതമായ അധികാര പ്രവണതയായിരുന്നു.

ന്യൂസ് ചാനലുകൾ അതിവൈകാരികമായ രീതിയിൽ കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തിയിട്ടുണ്ട്. അതിൽ വലിയ രീതിയിൽ 'വാർത്തകളെയും അവതരണങ്ങളെയും 'വഴി തെളിച്ച് മുന്നോട്ടു കൊണ്ടു പോയത് നായർ / ക്രൈസ്തവ സവർണ ധാരകളാണ്. ന്യൂസ് ചാനലുകൾ ആവുന്നത്ര ശ്രമിച്ചിട്ടും, ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ പോലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോയി എന്നതാണ് സത്യം.

കെട്ടുകഥകൾ

കേട്ടു കഥകൾ

എന്നാൽ, കെട്ടുകഥകളിലൂടെയും കേട്ടുകഥകളിലൂടെയും ഇടത് മതനിരപേക്ഷ കേരളത്തിൻ്റെ അടിത്തറയിളക്കുക എന്നതിൽ ചാനൽ അവതാരകർ അവരുടെ വീറുറ്റ വാക്കുകൾ നിർലോഭമായി നൽകിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തെ വ്യാജമായ അതിശയോക്തികൾ കൊണ്ട് തേജോവധം ചെയ്യുകയെന്നത് നിരന്തര വാർത്തകളായി അവതരിക്കപ്പെട്ടു. ഇത്തരം കെട്ടുകഥകളുടെ മൊത്ത വിതരണക്കാർ, ഇടത് അനുഭാവ ഗ്രൂപ്പുകൾ തന്നെയായിരുന്നു. സി.പി.എം ഏറ്റവും മാർക്കറ്റ് ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയ വിഷയമായി പശ്ചാത്തലത്തിൽ നിലനിന്നു. എന്നാൽ, ചാനൽ മുറികളിൽ സംഘ് പരിവാർ പ്രകാശനങ്ങൾ നടക്കുന്നതിനു മുമ്പേ, പ്രതിലോമകരമായ ഒരു വാർത്താ സംസ്കാരം ഇവിടെ അച്ചടി മാധ്യമങ്ങളിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. ഒരു തരത്തിൽ പറഞ്ഞാൽ, ഫ്യൂഡൽ ചിന്താധാരകളുടെയും അവയുടെ അവതരണങ്ങളെയും ആദർശാത്മകമായ കേരളീയത എന്ന മട്ടിൽ പല വിധത്തിൽ അച്ചടി പത്രങ്ങൾ എഴുന്നള്ളിച്ചുകൊണ്ടിരുന്നു. സി.പി.എം രാഷ്ട്രീയമായി മുന്നേറുമ്പോഴും, സൈഡിലൂടെ ഈ 'വിശുദ്ധ കേരളീയ 'തയുടെ ആവിഷ്കാരങ്ങളും സമാന്തരമായി നടക്കുന്നുണ്ടായിരുന്നു.

പിണറായിയെപ്പോലെ ഇടതു പക്ഷത്തിൻ്റെ ഉറക്കം കെടുത്തുന്ന വേറൊരാൾ ഇല്ല. ഫ്യൂഡൽ ഗൃഹാതുരതയുടെ വേര് മുറിച്ച്, ആധുനികതയുമായി പ്രായോഗികമായ ഒരു സമ്പർക്കം സ്ഥാപിക്കാൻ പിണറായി ശ്രമിക്കുന്നു. ലോകത്തിൻ്റെ കാലികമായ മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ പിണറായി ശ്രമിക്കുന്നു.

നിരന്തരമായ സമരങ്ങളിലൂടെയാണ് സി.പി.എം ഇവിടെ ഒരു ഭരണകൂട പ്രസ്ഥാനമായി മാറിയതെങ്കിൽ, വിമോചന സമരം എന്ന ഒറ്റ സമരമുഖം തുറന്ന്, എന്നേക്കുമായി പ്രതിലോമ രാഷ്ട്രീയ ചിന്തകൾ, അദൃശ്യമായ അധികാര രൂപമായി ,സമ്മർദ്ദ ചേരിയായി കേരളത്തിൽ നിലനിന്നു. സംഘ് പരിവാറിനേക്കാൾ ,ഈ സമ്മർദ്ദ ഗ്രൂപ്പിൽ നിർണ്ണായക സ്വാധീനം നായർ / ക്രൈസ്തവ സഭകൾക്കാണ്. ന്യൂസ് ചാനലുകൾ അതിവൈകാരികമായ രീതിയിൽ കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്തിയിട്ടുണ്ട്. അതിൽ വലിയ രീതിയിൽ 'വാർത്തകളെയും അവതരണങ്ങളെയും 'വഴി തെളിച്ച് മുന്നോട്ടു കൊണ്ടു പോയത് നായർ / ക്രൈസ്തവ സവർണ ധാരകളാണ്. ന്യൂസ് ചാനലുകൾ ആവുന്നത്ര ശ്രമിച്ചിട്ടും, ഏറ്റവുമൊടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ പോലും ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോയി എന്നതാണ് സത്യം. തങ്ങളുടെ ഭരണപരമായ ചുമതലകൾ നിർവ്വഹിക്കേണ്ട, കേരളത്തിൻ്റെ അധികാരം കൈയാളുന്ന ശക്തിയായി ബി.ജെ.പിയെ മലയാളികൾ അംഗീകരിച്ചിട്ടില്ല. അതിനർഥം, മലയാളീ ഹിന്ദു സമൂഹം അതംഗീകരിച്ചില്ല എന്നു തന്നെയാണ്. ചാനൽ പ്രകാശനങ്ങൾ അല്ല, മലയാളീ പൊതു സമൂഹത്തിൻ്റെ രാഷ്ട്രീയ പ്രകാശനങ്ങൾ.

മുസ്ലിംകൾക്കെതിരെ വെറുപ്പുൽപാദിപ്പിക്കുന്നതിൽ എന്നാൽ, ചാനലുകളുടെ അവതരണങ്ങൾ വിജയിച്ചിട്ടുണ്ട്.  എന്നാൽ, സി.പി.എമ്മും പിണറായിയും നിരന്തരമായി ആക്രമിക്കപ്പെടുന്നത്, സംഘ് പരിവാറിൽ നിന്നേയല്ല, ഇടതുപക്ഷത്തു നിന്നു തന്നെയാണ്. പിണറായിയെപ്പോലെ ഇടതു പക്ഷത്തിൻ്റെ  ഉറക്കം കെടുത്തുന്ന വേറൊരാൾ ഇല്ല. ഫ്യൂഡൽ ഗൃഹാതുരതയുടെ വേര് മുറിച്ച്, ആധുനികതയുമായി പ്രായോഗികമായ ഒരു സമ്പർക്കം സ്ഥാപിക്കാൻ പിണറായി ശ്രമിക്കുന്നു. ലോകത്തിൻ്റെ കാലികമായ മാറ്റങ്ങൾക്കൊപ്പം നിൽക്കാൻ പിണറായി ശ്രമിക്കുന്നു. അലംഘനീയമായ ഒരു ദൈവ ശാസ്ത്രമായി പിണറായി പ്രത്യയശാസ്ത്ര കാർക്കശ്യം പ്രകടിപ്പിക്കുന്നുമില്ല. 

ഹിന്ദുത്വ പുനരുത്ഥാന ശ്രമങ്ങളെ (ശബരിമല)ളെയും മുസ്ലിം അയുക്തികതകളെയും ( മുടി ഒരു ബോഡി വേസ്റ്റാണ് എന്ന പരാമർശം , ജമാഅത്തെ ഇസ്ലാമിയോടുള്ള കലിപ്പ്) ,സഭാപിതാക്കന്മാരോടുള്ള കലഹം ( നികൃഷ്ടജീവി പരാമർശം ) - ഇങ്ങനെ പിണറായി യഥാസ്ഥിതികതയുടെയും മതമൗലിക വാദത്തെയും ശക്തമായ വാക്കു കൊണ്ട് എതിർത്തിട്ടും പ്രഹരിച്ചിട്ടുമുണ്ട്. എന്നിട്ടും, പിണറായിയെ ഇടതുപക്ഷത്തെ മോഹഭംഗം വന്ന സൈദ്ധാന്തികരും പ്രത്യയശാസ്ത്ര വാഗ് വൈഭവക്കാരും എതിർക്കുന്നത് എന്തുകൊണ്ടാണ്?

അതു കൊണ്ട് എം.വി നികേഷ് കുമാർ എഴുതിയത്, ശരിയാണ്. എന്നാൽ, മുഴുവൻ ശരിയുമല്ല. സ്വപ്ന സുരേഷ് ഇല്ലെങ്കിലും മറ്റൊരു കെട്ടുകഥ മാധ്യമങ്ങൾ സൃഷ്ടിക്കുമായിരുന്നു.

ഒന്ന്:

ജാതി.ചെത്തുകാരൻ്റെ മകൻ. അയാൾ അമേരിക്കയിൽ പോകുന്നു. പ്രത്യയശാസ്ത്രപരമായി ഉന്നതകുലജാതരായ ഞങ്ങൾ ഉള്ളപ്പോൾ!

രണ്ട്:

പിണറായി  തലശ്ശേരി എന്ന ദേശസ്വത്വം പേറുന്നു. അത് സവർണതയെ പല സന്ദർഭങ്ങളിൽ താഴെ വലിച്ചിട്ട ദേശമാണ്.

സംഘ് പരിവാർ വിചാരധാരകൾക്ക് മാധ്യമങ്ങളിലും പാതയോരങ്ങളിലും വലിയ ഓളം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, പൊതു ഹിന്ദു സമൂഹത്തിൻ്റെ അംഗീകാരം കിട്ടിയിട്ടില്ല. അതായത്, ചാനൽ മുറികളിലെ ഹിന്ദുത്വ അവതരണങ്ങൾക്ക് വീട്ടിലെ സ്വീകരണമുറിയിൽ സ്വീകാര്യതയില്ല.

അതു കൊണ്ട് എം.വി. നികേഷ് കുമാർ എഴുതിയത്, ശരിയാണ്. എന്നാൽ, മുഴുവൻ ശരിയുമല്ല. സ്വപ്ന സുരേഷ് ഇല്ലെങ്കിലും മറ്റൊരു കെട്ടുകഥ മാധ്യമങ്ങൾ സൃഷ്ടിക്കുമായിരുന്നു.

പിണറായിയെ / സി.പി.എമ്മിനെ വിമർശിക്കാൻ യഥാർഥ കാരണങ്ങൾ ഉണ്ട്. പിണറായിയുടെ  ഒട്ടും പ്രചോദിപ്പിക്കാത്ത ആ അധികാര ഭാവത്തെ തന്നെ വിമർശിക്കാം/ പൊലീസ് നയം - അങ്ങനെ യഥാർഥ കാരണങ്ങൾ തന്നെ ഉണ്ടായിരിക്കേ, ചാനൽ മുറികൾ സി.പി.എമ്മിനെ / പിണറായിയെ നിരന്തരം താറടിക്കുന്നത് സംഘ് പരിവാർ ആശയപ്രചോദിതം എന്നതേക്കാൾ ,ഫ്യൂഡൽ മൂല്യങ്ങളോടും അടയാളങ്ങളോടുമുള്ള ആവേശത്തള്ളിച്ച കൊണ്ടു മാത്രമാണ്. ആ ഫ്യൂഡൽ തളളിച്ചയുടെ പട്ടയാധാരം പേറുന്നവർ ഇടതുപക്ഷത്താണ് കൂടുതൽ. സംഘ് പരിവാർ തീവ്രഹിന്ദുത്വത്തിൻ്റെ ഇന്ത്യൻ മുഖമാണ്. ശ്രീനാരായണീയ പ്രസ്ഥാനങ്ങൾ, യുക്തിവാദ പ്രസ്ഥാനങ്ങൾ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ - ഇങ്ങനെ പല തരത്തിലും ആന്തരികമായി മനുഷ്യരെ പരിവർത്തനത്തിലേക്ക് നയിച്ച  പ്രസ്ഥാനങ്ങളുടെ തെളിച്ചം കേരളത്തിലുണ്ട്. സംഘ് പരിവാർ വിചാരധാരകൾക്ക്  മാധ്യമങ്ങളിലും പാതയോരങ്ങളിലും വലിയ ഓളം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും, പൊതു ഹിന്ദു സമൂഹത്തിൻ്റെ അംഗീകാരം കിട്ടിയിട്ടില്ല. അതായത്, ചാനൽ മുറികളിലെ ഹിന്ദുത്വ അവതരണങ്ങൾക്ക് വീട്ടിലെ സ്വീകരണമുറിയിൽ സ്വീകാര്യതയില്ല.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT