Memoir

എം ടി എന്ന കടൽ

എംടി: ആ പേരിൽ മലയാളം മുഴുവനുമുണ്ട്. കേരളത്തിന്റെ ഒരു കാലമുണ്ട്. മറഞ്ഞു പോകാൻ അനുവദിക്കാതെ അയാൾ രേഖപ്പെടുത്തി വെച്ച ഒരു കാലഘട്ടത്തിന്റെ ഓർമ്മകളുണ്ട്. മനുഷ്യ ചരിത്രത്തിന്റെ വിചിത്ര ഭാവങ്ങളെ വ്യക്ത്യാനുഭവങ്ങളെ എഴുതിയ എം. ടി. ഫിക്ഷനും ചരിത്രവുമായിരുന്നു അവയെല്ലാം.

ഒരു പക്ഷെ, ഈ വിയോഗവും ചരിത്രത്തിന്റെ വിചിത്ര ഭാവങ്ങളിൽ ഒന്നുമാത്രം. എം. ടി തന്നെ പറയുന്നതു പോലെ History is stranger than fiction - ചരിത്രം ഫിക്ഷനേക്കാൾ വിചിത്രമാണ്!

എം ടി എന്ന രണ്ടക്ഷരം മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന കൂടല്ലൂരുകാരന്റെ ചുരുക്കെഴുത്തല്ല. ഭാഷയുടെ സൗന്ദര്യവും ലാളിത്യവും കൊണ്ട് മലയാളിയുടെ സർഗ്ഗ ശേഷിയെ പ്രചോദിപ്പിച്ച തലമുറകളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.

1933 ജൂലൈ 15ന് കൂടല്ലൂരിൽ ജനനം. അച്ഛൻ ടി. നാരായണൻ നായർ, അമ്മ തെക്കേപ്പാട്ട് അമ്മാളുഅമ്മ. കുമരനെല്ലൂർ ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലക്കാട്‌ വിക്ടോറിയ കോളേജിൽ നിന്ന് 1953ൽ ബിഎസ്‌സി കെമിസ്ട്രിയിൽ ബിരുദം. 23ാം വയസ്സിൽ ആദ്യ നോവൽ നാലുകെട്ട്.

പാതിരാവും പകൽവെളിച്ചവും’ ആണ് ആദ്യനോവലെങ്കിലും 1954 ൽ ആദ്യം പ്രസിദ്ധീകരിച്ചത് നാലുകെട്ടായിരുന്നു. എം.ടിക്ക് ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്തതും ‘നാലുകെട്ടിന് തന്നെ. മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം ടി ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്.

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ, സാഹിത്യകാരൻ, പത്രാധിപൻ, നാടകകൃത്ത്, എന്നിങ്ങനെ എം ടി വിശേഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. കഥകൾ ആത്മാവിൽ നിന്നൊഴുകുമ്പോൾ കവിതയാണ് എന്ന് എം ടി ഒരിക്കൽ പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും കവിത തന്നെയായിരുന്നു. എണ്ണിയാൽ ഒടുങ്ങാത്ത ജീവിതങ്ങളെ , കഥാപാത്രങ്ങളെ ഓർമ്മകളെ എം ടി മലയാളത്തിന് നൽകി.

1995 ൽ ജ്ഞാനപീഠ പുരസ്കാരത്തിനർഹനായി. 1996ൽ ഓണററി ഡി-ലിറ്റ്‌ ബിരുദം നൽകി ആദരിച്ചു. 2005ലെ പത്മഭൂഷൺ ലഭിച്ചു. 2005ൽ കേരള അക്കാദമിയുടെ വിശിഷ്ടാംഗത്വം. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ച് 2011ൽ കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരത്തിനും അർഹനായി. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2014 കേരള സർക്കാർ ജെ സി ഡാനിയൽ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

പ്രശസ്ത നർത്തകി കലാമണ്ഡലം സരസ്വതിയാണ് ഭാര്യ.മക്കൾ സിതാര, അശ്വതി

  • നോവലുകൾ

    രണ്ടാമൂഴം, നാലുകെട്ട്, മഞ്ഞ്, പാതിരാവും പകൽവെളിച്ചവും, അറബിപ്പൊന്ന്, അസുരവിത്ത്, കാലം, വിലാപയാത്ര, വാരാണസി.

  • കഥാസമാഹാരങ്ങൾ

    വാനപ്രസ്ഥം, രക്തം പുരണ്ട മൺതരികൾ, ഇരുട്ടിന്റെ ആത്മാവ്, വെയിലും നിലാവും, വേദനയുടെ പൂക്കൾ, നിന്റെ ഓർമയ്ക്ക്, ഓളവും തീരവും, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങൾ, ബന്ധനം, പതനം, കളിവീട്, വാരിക്കുഴി, എം.ടിയുടെ തിരഞ്ഞെടുത്ത കഥകൾ, ഡാർ-എസ്-സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, സ്വർഗം തുറക്കുന്ന സമയം, ഷെർലക്, അഭയം തേടി വീണ്ടും.

  • സംവിധാനം ചെയ്ത സിനിമകൾ

    ഒരു ചെറുപുഞ്ചിരി, കടവ്‌, മഞ്ഞ്, വാരിക്കുഴി, ദേവലോകം, ബന്ധനം, നിർമ്മാല്യം

  • തിരക്കഥ എഴുതിയ സിനിമകൾ

    നീലത്താമര, കേരളവർമ്മ പഴശ്ശിരാജ, തീർത്ഥാടനം, ഒരു ചെറുപുഞ്ചിരി, ദയ, എന്ന് സ്വന്തം ജാനകിക്കുട്ടി, പരിണയം, സുകൃതം, സദയം, വേനൽ‌ക്കിനാവുകൾ, കടവ്‌, മിഥ്യ, താഴ്‌വാരം, പെരുന്തച്ചൻ, ഒരു വടക്കൻ വീരഗാഥ, ഉത്തരം, അതിർത്തികൾ, ആരണ്യകം, ഏഴാമത്തെ വരവ്.

  • കഥയെഴുതിയ സിനിമകൾ

    നിർമ്മാല്യം, എന്ന് സ്വന്തം ജാനകിക്കുട്ടി, നീലത്താമര, ഓളവും തീരവും, മുറപ്പെണ്ണ്, അസുരവിത്ത്, നഖക്ഷതങ്ങൾ, അമൃതം ഗമയ, താഴ്‌വാരം, പെരുന്തച്ചൻ, തൃഷ്ണ, ഒരു വടക്കൻ വീരഗാഥ, ദയ, സുകൃതം, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, അടിയൊഴുക്കുകൾ, സദയം, ഇരുട്ടിന്റെ ആത്മാവ്, കേരളവർമ്മ പഴശ്ശിരാജ, ബന്ധനം, ആരൂഢം, ആൾക്കൂട്ടത്തിൽ തനിയെ, ആരണ്യകം, മിഥ്യ, പരിണയം, ഏകാകിനി, അഭയം തേടി

  • ആദ്യ സംവിധാനം

    നിർമാല്യം

  • ആദ്യ തിരക്കഥ

    മുറപ്പെണ്ണ് 1964

  • ബാലസാഹിത്യം

    മാണിക്യക്കല്ല്, ദയ എന്ന പെൺകുട്ടി, തന്ത്രക്കാരി.

  • യാത്രാവിവരണം

    മനുഷ്യർ നിഴലുകൾ, ആൾക്കൂട്ടത്തിൽ തനിയെ, വൻകടലിലെ തുഴവള്ളക്കാർ

  • ലേഖനങ്ങൾ

    കിളിവാതിലിലൂടെ, ഏകാകികളുടെ ശബ്ദം, രമണീയം ഒരു കാലം, സ്നേഹാദരങ്ങളോടെ,

  • വിവർത്തനങ്ങൾ

    ജീവിതത്തിന്റെ ഗ്രന്ഥത്തിൽ എഴുതിയത്, പകർപ്പവകാശനിയമം,

അവാർഡുകൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ്

    നാലുകെട്ട്-(1959) ഗോപുരനടയിൽ(1978), സ്വർഗം തുറക്കുന്ന സമയം

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

    1973 നിർമാല്യത്തിന് രാഷ്ട്രപതിയുടെ ഗോൾഡ് മെഡൽ, കാലം-1970, വയലാർ അവാർഡ് (രണ്ടാമൂഴം-1984), മുട്ടത്തുവർക്കി അവാർഡ് (1994), ഓടക്കുഴൽ അവാർഡ് (1994), പത്മരാജൻ പുരസ്കാരം (1995, 1999), പ്രേംനസീർ അവാർഡ് (1996), കാലിക്കറ്റ്, എം.ജി. സർവകലാശാലകളുടെ ഡി.ലിറ്റ് ബഹുമതി (1996), എൻ.വി. സാഹിത്യ പുരസ്കാരം (2000), എം.കെ.കെ. നായർ പുരസ്കാരം (2000), ബഹ്റൈൻ കേരളീയ സമാജം സാഹിത്യ പുരസ്കാരം (2001), അക്കാഫ്-എയർ ഇന്ത്യ അവാർഡ് (2001).

മികച്ച തിരക്കഥയ്ക്ക് ആറു തവണ ദേശീയ ചലച്ചിത്ര അവാർഡ് നേടി (നിർമാല്യം, കടവ്, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം, ഒരു ചെറുപുഞ്ചിരി). കഥയ്ക്കും തിരക്കഥയ്ക്കും സംവിധാനത്തിനുമായി 22 തവണ സംസ്ഥാന ചലച്ചിത്ര അവാർഡും നാലു ടെലിവിഷൻ അവാർഡും നേടി. മലയാള സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്ക് ഫിലിം ഫെയർ, സിനിമാ എക്സ്പ്രസ് അവാർഡുകളും ലഭിച്ചു.

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT