Memoir

ശ്രീനിവാസന്‍ സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാള്‍, നഷ്ടപ്പെടുകയെന്നത് സങ്കടം; മോഹന്‍ലാല്‍

സിനിമാ ജീവിതത്തില്‍ ഒരുപാട് ബന്ധങ്ങളുള്ള ഒരു ടീമായിരുന്നു ഞാനും ശ്രീനിവാസനും പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് ഇന്നസെന്റ് ഒക്കെ. ശ്രീനി എന്നേക്കാള്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് സത്യേട്ടനും പ്രിയദര്‍ശനുമൊക്കെയായിട്ടാണ്. ആക്ടര്‍ എന്നൊരു രീതിയിലല്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവുമായും ജീവിതവുമായും വളരെയടുത്ത ബന്ധമുണ്ട് എനിക്ക്.

സിനിമാ നടന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരിക്കുന്ന ചിത്രങ്ങള്‍, സര്‍ക്കാസ്റ്റിക്കായ സിനിമകള്‍ സമൂഹത്തിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. കാണുമ്പോള്‍ തമാശപ്പടങ്ങളായിരുന്നെങ്കിലും ഉള്‍ക്കാമ്പുള്ള സിനിമകളായിരുന്നു ശ്രീനി എഴുതിയിരുന്നത്. സിനിമയെയും ജീവിതത്തെയും വ്യത്യസ്തമായി കണ്ടയാളാണ്. പ്രത്യേക സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. വളരെയധികം ഹ്യൂമറിലൂടെ ജീവിച്ചയാളാണ്. നഷ്ടപ്പെടുക എന്ന് പറയുന്നത് വളരെ സങ്കടം തന്നെയാണ്. പക്ഷേ അദ്ദേഹത്തിന് വളരെക്കാലമായി ഏറെ അസുഖങ്ങളുണ്ടായിരുന്നു.

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

ഓടിയെത്താൻ പറ്റാത്ത അകലമില്ല, എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരമില്ല: നിവിൻ പോളി

SCROLL FOR NEXT