Opinion

താടി വടിച്ചാല്‍ തലയറുത്ത് കളയുന്ന 'സ്വാതന്ത്ര്യം', താലിബാന് മലയാളത്തില്‍ മുഖപത്രമോ?

സെപ്റ്റംബര്‍ ഒന്നിന് പുറത്തിറങ്ങിയ മാധ്യമം പത്രത്തിന്റെ തലക്കെട്ട് 'അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍' എന്നായിരുന്നു. സ്വാതന്ത്ര്യത്തിന് പുതിയ നിര്‍വചനം മാധ്യമം പത്രം നല്‍കുകയാണ്. സ്വാതന്ത്ര്യത്തിന് ഒരുപാട് നിര്‍വചനങ്ങള്‍ ഉണ്ട്. മഹാനായ ടാഗോര്‍ ഗീതാഞ്ജലിയില്‍ സ്വാതന്ത്ര്യത്തെ വിശേഷിപ്പിച്ചത് നിര്‍ഭയമായ മനസും ഉയര്‍ന്ന ശിരസുമായി മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗം എന്നാണ്. നിര്‍ഭയമായ മനസിനെയും ഉയര്‍ന്ന ശിരസിനെയും ടാഗോര്‍ സ്വാതന്ത്ര്യമായി കണക്കാക്കിയെങ്കില്‍, മാധ്യമം ദിനപത്രം അതിന് തിരുത്ത് ആവശ്യപ്പെടുകയാണ്.

താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കകം മാധ്യമം ദിനപത്രത്തിന്റെ 'സ്വതന്ത്ര അഫ്ഗാനിസ്ഥാനി'ല്‍ നിന്നും ലക്ഷക്കണക്കിന് മനുഷ്യരാണ് പ്രാണന്‍ കയ്യില്‍ പിടിച്ച് പലായനം ചെയ്യുന്ന ദൃശ്യം ലോകം കണ്ടത്.

വിമാനത്തിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന, മാധ്യമം പത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'വിസ്മയിപ്പിക്കുന്ന കാഴ്ച'കളാണ് ലോകം കണ്ടത്. ഇന്ന് അഫ്ഗാനിസ്ഥാനിലെ സ്വാതന്ത്ര്യം വല്ലാത്തൊരു സ്വാതന്ത്ര്യമാണ്, താടി വടിച്ചാല്‍ തലയറുത്ത് കളയുന്ന സ്വാതന്ത്ര്യമാണ് അഫ്ഗാനിലുള്ളത്. സ്‌കൂളില്‍ പോകുന്ന കുട്ടികളെ കൊന്നു കളയുന്ന സ്വാതന്ത്ര്യമാണ്. വീടിന് പുറത്തിറങ്ങുന്ന സ്ത്രീകളെ വെടിവെച്ച് കൊല്ലുന്ന സ്വാതന്ത്ര്യമാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത താലിബാന്റെ ആഘോഷ വെടിവെപ്പില്‍ 17 മരണം എന്നാണ്. മലയാള ഭാഷക്ക് പുതിയൊരു വാക്ക് കൂടി ലഭിച്ചിരിക്കുകയാണ്. ആഘോഷ വെടിവെപ്പ്!.

അഫ്ഗാനില്‍ ഇപ്പോള്‍ ഇങ്ങനെയാണ്‌ എല്ലാ ആഘോഷങ്ങള്‍ക്കും വെടിവെപ്പ് നിര്‍ബന്ധമാണ്. മനുഷ്യന്റെ രക്തം അഫ്ഗാന്റെ മണല്‍ത്തരികളെ ആര്‍ദ്രമാക്കുമ്പോഴാണ്, ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം എന്ന ഭയത്തിന് മുന്നില്‍ വീടിനകത്ത് തന്നെ സ്ത്രീകള്‍ ഒളിച്ചുനില്‍ക്കുന്നൊരു രാജ്യത്തെയാണ്, കയ്യില്‍ കിട്ടിയ വസ്ത്രങ്ങളുമായി അതിര്‍ത്തിക്കപ്പുറത്തേക്ക് ഒരു ജനത പലായനം ചെയ്യുമ്പോഴാണ് മാധ്യമം ദിനപത്രം ആവേശപൂര്‍വം സ്വതന്ത്ര അഫ്ഗാന്‍ എന്ന് വാര്‍ത്തയെഴുതുന്നത്.

താലിബാന് അഫ്ഗാനിസ്ഥാനില്‍ ഒരു മുഖപത്രം പ്രസിദ്ധീകരിക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും കേരളത്തില്‍ അങ്ങനെയൊരു മുഖപത്രം പ്രസിദ്ധീകരിക്കുന്നുണ്ട് എന്നാണ് ആവേശ പൂര്‍വ്വം മാധ്യമം ദിനപത്രം തങ്ങളുടെ തലക്കെട്ടുകളിലൂടെയും വാര്‍ത്തകളിലൂടെയും ലോകത്തോട് വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നത്.

മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും അശയങ്ങളെ പ്രതിഫലിപ്പിക്കാനും, മനുഷ്യക്കുരുതിയെ മുഖം നോക്കാതെ എതിര്‍ക്കാനും മാധ്യമം ദിനപത്രത്തിന് ഇനി എത്ര കാലം കഴിയണം എന്ന ചോദ്യം ഇത്തരം തലക്കെട്ടുകളും വാര്‍ത്തകളും അവശേഷിപ്പിക്കുന്നുണ്ട്.'

സിപിഐഎം യൂട്യൂബ് ചാനലില്‍ തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പ്രതിവാര പംക്തിയില്‍ എം.സ്വരാജ് സംസാരിച്ചത്

'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലായി ടൊവിനോ തോമസ്' ; നടികർ മെയ് 3 ന് തിയറ്ററുകളിൽ

നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 മുതൽ തിയറ്ററുകളിൽ

ലുലുവിൽ ചക്ക ഉത്സവം

യുഎഇ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സി.പി റിസ്‌വാന്‍റെ നേതൃത്വത്തില്‍ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ ആരംഭിച്ചു

'കാതലിൽ മമ്മൂട്ടി ചെയ്ത പോലൊരു ​ഗേ കഥാപാത്രത്തെ അവതരിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരങ്ങൾക്ക് ഒരിക്കലും കഴിയില്ല'; വിദ്യ ബാലൻ

SCROLL FOR NEXT