Opinion

എന്ത് തെളിയിക്കാനാണ് സിവിക് ചന്ദ്രൻ ആ ഫോട്ടോകൾ ഹാജരാക്കിയത്?

ജൻഡർ ട്രെയിനിങ് ഇല്ലാതെ ഒരാളുമിത്തരം അധികാര പദവികളിൽ ഇരിക്കാൻ പാടില്ല സംവിധായിക കുഞ്ഞില മാസ്സിലാമണി എഴുതുന്നു.

പ്രായമല്ല ലൈംഗികമായി അതിക്രമിക്കാൻ പറ്റുമോ ഇല്ലയോ എന്നതിന്റെ മാനദണ്ഡം. അത് പവർ ആണ്. അധികാരം പ്രയോഗിക്കാൻ പറ്റുമോ ഇല്ലയോ എന്നുള്ളതാണ് കാര്യം. ഇത് ജഡ്‌ജിമാർ അറിയേണ്ട കാര്യമാണ്. എഴുപത് വയസ്സിൽ ഒരാൾക്ക് ലൈംഗികാതിക്രമം നടത്താൻ കഴിയില്ല എന്നത് എന്തൊരു വിചിത്ര വാദമാണ്.

സെഷൻസ് കോടതികളിലെ ജഡ്ജിമാരെല്ലാം എങ്ങനെയാണ് ഉണ്ടായിവരുന്നത്? നടിയെ ആക്രമിച്ച കേസിലും ജഡ്ജിമാർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ നമ്മൾ ഏറെ ചർച്ച ചെയ്തതാണ്. മദ്രാസ് ഹൈകോടതിയല്ലായിരുന്നോ താലിയുടെ പവിത്രതയെ കുറിച്ച് പറഞ്ഞത്?

ജുഡീഷ്യറിയിൽ ഇത്രയും പ്രധാനപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർക്ക് കൃത്യമായ ബോധവൽക്കരണം നൽകേണ്ടതുണ്ട്. ജൻഡർ ട്രെയിനിങ് ഇല്ലാതെ ഒരാളുമിത്തരം അധികാര പദവികളിൽ ഇരിക്കാൻ പാടില്ല. സിവിക് ചന്ദ്രൻ കോടതിയിൽ ഹാജരാക്കിയ ഫോട്ടോകൾ കണ്ടാണ് കോടതി പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന തരത്തിൽ വസ്ത്രധാരണം നടത്തിയിട്ടുണ്ട് എന്ന് നിരീക്ഷിച്ചത്.

എന്തിനാണ് സിവിക് ചന്ദ്രൻ ആ ഫോട്ടോ ഹാജരാക്കിയത് എന്ന് മനസിലാകുന്നില്ല. എന്ത് തെളിയിക്കാനാണത്? പെൺകുട്ടിയുടെ ഫോട്ടോ കുറ്റാരോപിതൻ എന്തിനാണ് ഹാജരാക്കിയത് എന്നത് ചോദ്യം ചെയ്യപ്പെടേണ്ടതുതന്നെയാണ്. ഈ ഉപദേശം കൊടുത്ത വക്കീലുൾപ്പെടെയുള്ളവർ ചോദ്യം ചെയ്യപ്പെടണം. കുഞ്ഞില കൂട്ടിച്ചേർത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT