Opinion

വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന സ്വപ്നം ബാക്കി

അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരണമെന്ന് ആഗ്രഹിച്ചപ്പോൾ അച്ഛന്റെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി കോഴിക്കോട്ടെ കെ ടി സി യുടെ ഓഫീസിലെത്തി പി വി ജി സാറിനെ കാണുന്നത്. പത്ത് മിനിറ്റ് സമയത്തിനുള്ളിൽ സിനിമാലോകത്തെക്കുറിച്ച്, ആ തിരക്കിനിടയിലും എന്നോട് ഒരുപാട് സംസാരിച്ചു. കാലങ്ങൾക്കിപ്പുറത്ത് 'ഉയരെ' എന്ന സിനിമയുടെ കഥ ഷെനുഗെച്ചിയുടെ എറണാകുളത്തെ വീട്ടിൽ ബോബിച്ചേട്ടനും സഞ്ജു ഏട്ടനും പറയുമ്പോൾ ആ കഥയുടെ എല്ലാ മർമ്മപ്രധാന സ്ഥലങ്ങളിലും ഒരു സാധാരണ പ്രേക്ഷകന്റെ ആകാംക്ഷ അദ്ദേഹം പ്രകടമാക്കിയിരുന്നു. ' നിങ്ങൾ ഒരു നല്ല ഡയറക്ടർ ആകും' എന്ന ആശംസാവചനം, അതിനുമപ്പുറം ഗുരുത്വവും, അനുഗ്രഹവുമായിരുന്നു.

മലയാള സിനിമക്ക് ഒരുപാട് വലിയ സംഭാവനകൾ നൽകിയ ഗൃഹലക്ഷ്മി ഫിലിംസിന്റെ അമരക്കാരൻ, പക്ഷെ എന്റെ അനുഭവത്തിൽ വളരെ ലാളിത്യമുള്ള ആ ചിരിയുടെ ഉടമയായിരുന്നു. എന്നെപ്പോലൊരു തുടക്കക്കാരന് അത്രയും വലിയൊരു സിനിമ ഏൽപ്പിക്കാൻ തന്റെ മക്കളിലൂടെ അദ്ദേഹം കാണിച്ച ധൈര്യം, എനിക്കറിയില്ല മറ്റൊരാൾക്ക് ഉണ്ടാകുമോയെന്ന്. വീണ്ടും ഒരുമിച്ചൊരു സിനിമ എന്ന വലിയ സ്വപ്നം സാധിക്കാനാകാതെ പി വി ജി മടങ്ങുന്നു. എന്നും കടപ്പാടോടെ മനു അശോകൻ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT