Opinion

മണിപ്പൂരില്‍ എന്താണ് നടക്കുന്നത്? അംബേദ്കര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ നാണിച്ച് തലതാഴ്ത്തിയേനെ; വിജയ്

ഡോ. ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചതിനുശേഷം തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് നടത്തിയ പ്രസം​ഗം

വിജയ്‌യുടെ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍

എനിക്കൊരു സംശയമുണ്ട്. ഇന്ന് അംബേദ്കര്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും അദ്ദേഹം ചിന്തിക്കുക? ഇന്നത്തെ ഇന്ത്യയെ നോക്കി അദ്ദേഹം അഭിമാനം കൊള്ളൂമോ അതോ സങ്കടപ്പെടുമോ? ഇനി സങ്കടപ്പെടുകയാണെങ്കില്‍ എന്ത് ആലോചിച്ചാവും സങ്കടപ്പെടുക? നമ്മുടെ നാട് പുരോഗതി നേടണമെങ്കില്‍ ജനാധിപത്യം കാത്തു സുക്ഷിക്കപ്പെടണം. ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കില്‍ ഭരണഘടന സംരക്ഷിക്കപ്പെടണം. അതിനുള്ള ഉത്തരവാദിത്തവും കടമയും നമുക്ക് ഒരോരുത്തര്‍ക്കും ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ആ ഉത്തരവാദിത്തോടും കടമയോടും കൂടി ഞാന്‍ ഇത് ഉറപ്പിച്ച് പറയുകയാണ്. ജനാധിപത്യത്തിന്റെ ആണിവേര് സ്വതന്ത്രവും ന്യായമായ തിരഞ്ഞെടുപ്പാണ്. തെരഞ്ഞെടുപ്പുകള്‍ തൃപ്തികരമായി നടക്കുന്നില്ലെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ സ്വതന്ത്രവും ന്യായമായ തെരഞ്ഞെടുപ്പാണ് ഇവിടെ നടക്കുന്നതെന്ന വിശ്വാസം എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടായിരിക്കണം. അത് തോന്നണമെങ്കില്‍ തിരഞ്ഞെടുപ്പ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് എന്റെ ശക്തമായ ആവശ്യം.

ഏപ്രില്‍ 14 അംബേദ്കറിന്റെ പിറന്നാളാണ്. അന്നാണ് നമ്മുടെ ജനാധിപത്യ അവകാശങ്ങളും ജനിച്ചത്. അതിനാല്‍ ആ തീയതി ഇന്ത്യയുടെ ജനാധിപത്യ അവകാശദിനമായി പ്രഖ്യാപിക്കണം. ഈ ഒരു അഭ്യര്‍ത്ഥന ഇന്ത്യന്‍ ഗവണ്‍മെന്റിന് മുന്നിലേക്ക് ഞാന്‍ വയ്ക്കുകയാണ്.

ഇപ്പോള്‍ മണിപ്പൂരില്‍ എന്താണ് നടക്കുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിനെ ഗൗനിക്കാത്ത ഒരു സര്‍ക്കാര്‍ നമുക്ക് മുകളിലുണ്ട്. ശരി അവിടെയുള്ള സര്‍ക്കാര്‍ അങ്ങനെയെങ്കില്‍ ഇവിടെയുള്ള സര്‍ക്കാര്‍ എങ്ങനെയുണ്ട്? നമ്മുടെ തമിഴ് നാട്ടിലെ വേങ്കൈ വയല്‍ എന്നൊരു ഗ്രാമത്തില്‍ എന്താണ് സംഭവിച്ചത് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. സാമൂഹ്യ നീതിയെക്കുറിച്ച് പറയുന്ന ഇവിടുത്തെ സര്‍ക്കാര്‍ അതില്‍ എന്തെങ്കിലും ഒരു നടപടി എടുത്തതായി എനിക്ക് തോന്നുന്നതേയില്ല. ഇതെല്ലാം ഇന്ന് അംബേദ്കര്‍ കാണാനിടയായാല്‍ അദ്ദേഹം നാണിച്ച് തലതാഴ്ത്തും. ഇവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും അനീതിക്കും എതിരെ നമ്മള്‍ ശബ്ദം ഉയര്‍ത്തിയേ മതിയാവൂ. എന്നാല്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഒന്നാണോ, രണ്ടാണോ? പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെ, മനുഷ്യജീവന് എതിരെ എന്തൊക്കെ ഇവിടെ നടക്കുന്നുണ്ടെന്ന് നാം കാണുകയും വായിക്കുകയും പഠിക്കുകയും മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുകയും ചെയ്യുന്നില്ലേ?

ഇതിനെല്ലാം ഒരു അവസാനം ഉണ്ടാകണമെങ്കില്‍ അതിന്റെ പരിഹാരം വളരെ ലളിതമാണ്. നമ്മുടെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതമായും ചട്ടപ്രകാരവും നല്‍കുന്ന, ജനങ്ങളെ സത്യസന്ധമായി സ്‌നേഹിക്കുന്ന ഒരു നല്ല സര്‍ക്കാര്‍ വരണം. അത് മതിയാകും. അതാണ് ഞാന്‍ പറഞ്ഞത് ഇതിന്റെ പരിഹാരം വളരെ ലളിതമാണ് എന്ന്. ഇവിടെ ദിനം പ്രതി നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സമ്പ്രദായം പോലെ ട്വീറ്റുകളിട്ട് ജനങ്ങള്‍ക്കൊപ്പമാണ് എന്ന് കാണിക്കുന്നതും ഇതിന് വേണ്ടി മഴയത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിലും എനിക്കൊരു താല്‍പര്യവുമില്ല.

പക്ഷേ എന്തു ചെയ്യാനാണ്? ചിലപ്പോഴൊക്കെ ഇങ്ങനെയൊരു സമ്പ്രദായം ഇവിടെ നിലനില്‍ക്കുന്നത് കൊണ്ട് നമുക്കും അത് ചെയ്യേണ്ടതായി വരാറുണ്ട്.

തമിഴ് മക്കളുടെ അവകാശത്തിന് വേണ്ടി ഞാന്‍ ഉണ്ടാകും. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ജനവികാരത്തെ ബഹുമാനിക്കാത്ത, ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന സാമൂഹിക നീതിയെ സംരക്ഷിക്കാന്‍ സാധിക്കാത്ത, മുന്നണിയുടെ കണക്കുകളില്‍ മാത്രം വിശ്വസിച്ച് പ്രവര്‍ത്തിക്കുന്ന ആളുകളോട് എന്റെ ജനങ്ങളോടൊപ്പം നിന്ന് ഞാന്‍ നല്‍കുന്ന മുന്നറിയിപ്പാണിത്. നിങ്ങള്‍ നിങ്ങളുടെ നിലനില്‍പ്പിനു വേണ്ടി കാലാകാലങ്ങളായി പല വഴികളിലൂടെ സംരക്ഷിച്ചു പോരുന്ന മുന്നണി കൂട്ടത്തിന്റെ കണക്കുകള്‍ മുഴുവന്‍ 2026ല്‍ ഈ ജനങ്ങള്‍ തന്നെ കുറയ്ക്കും. എനിക്ക് ഇങ്ങനെ ഒരവസരം നല്‍കിയ വികടന്‍ ഗ്രൂപ്പിനും മുതിര്‍ന്നവര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്റെ നമസ്‌കാരവും നന്ദിയും വീണ്ടും അറിയിച്ചുകൊള്ളുന്നു.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT