Nipah

നിപയില്‍ ആശങ്കയൊഴിയുന്നു, ആറ് പേരുടെ ഫലം നെഗറ്റീവ്

THE CUE

ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ലെന്ന് പരിശോധനാഫലം. ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് നിപ വൈറസ് ഇവരുടെ ശരീരത്തിലില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് മാത്രമാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. ആലപ്പുഴ ലാബില്‍ നിന്നുള്ള പരിശോധനാഫലം ആശ്വാസം നല്‍കുന്നതാണെന്നും പൂനൈയിലെ റിസല്‍ട്ട് കൂടി ലഭിച്ചതിന് ശേഷമേ പുറത്ത് വിടാനാകുകയുള്ളൂവെന്നും ആരോഗ്യമന്ത്രി ഇന്നലെ വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

നിലവില്‍ ഏഴ് പേരാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്. നിപ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിയുടെ സഹപാഠിയും ചികിത്സിച്ച മൂന്ന് നേഴ്‌സുമാരും ഉള്‍പ്പെടെയുള്ളവരുടെ ഫലമാണ് വന്നിരിക്കുന്നത്. ഏഴ് പേരും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കോതമംഗലം സ്വദേശിയെയാണ് ഇന്നലെ വൈകീട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിരുന്നു. പനി കുറഞ്ഞു. ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയും മാറിവരുന്നുണ്ട്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT