News n Views

ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വിഷം കഴിച്ച്

THE CUE

മലപ്പുറത്ത് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് വീട്ടുകാര്‍ക്ക് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ശേഷം ചികിത്സയിലിരിക്കേ മരിച്ചത്. ക്രൂരമര്‍ദ്ദനമേറ്റതില്‍ മനംനൊന്താണ് ഷാഹിര്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ഷാഹിര്‍ പ്രണയത്തിലായിരുന്ന യുവതിയുടെ ബന്ധുക്കള്‍ ഷാഹിറിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു.

ഷാഹിര്‍ പ്രണയിച്ച പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ചയാണ് ആള്‍ക്കൂട്ട മര്‍ദ്ദനം അരങ്ങേറിയത്. നബിദിനപരിപാടികള്‍ കാണാന്‍ പുതുപ്പറമ്പ് മൈതാനത്ത് എത്തിയതായിരുന്നു ഷാഹിറും സഹോദരനും സുഹൃത്തും. ഇതിനിടെ ഷാഹിറിന് ഒരു ഫോണ്‍കോളെത്തി. പിന്നാലെയെത്തിയ ഒരു സംഘമാളുകള്‍ ഷാഹിറിനെ രണ്ട് മണിക്കൂറോളം തടഞ്ഞുവെച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വീട്ടിലെത്തിയ ഷാഹിര്‍ എല്ലാവരുടേയും മുന്നില്‍ വെച്ച് വിഷം എടുത്ത് കുടിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഷാഹിര്‍ മരിച്ചു. സഹോദരന്‍ ഷിബിലിന്റെ പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT