News n Views

കേരളത്തില്‍ പോയി യു.പിയെ വിമര്‍ശിക്കുന്നു; പ്രിയങ്കയ്ക്കും രാഹുലിനുമെതിരെ യോഗി

കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തില്‍ പോയി ഉത്തര്‍പ്രദേശിനെതിരെ സംസാരിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. കേരളത്തിലെത്തുമ്പോള്‍ യു.പിയെ തള്ളിപ്പറയുകയാണ്. യു.പിയിലെ ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ഇന്ത്യക്ക് പുറത്ത് പോയാല്‍ രാജ്യത്തിനെതിരെയും സംസാരിക്കുന്നുവെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ ആത്മാവിനെ അപമാനിക്കരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

കശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ പശ്ചിമ ബംഗാള്‍ വരെ ഇന്ത്യ എല്ലാ നിറങ്ങളിലും മനോഹരമാണ്. സംസ്‌കാരം, ഭാഷ, മനുഷ്യര്‍, സംസ്ഥാനങ്ങള്‍ എന്നിവയിലെ വൈവിധ്യങ്ങളാണ് ഇന്ത്യയെ മഹത്തരമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT