യേശുദാസ് 
News n Views

‘അയ്യപ്പന്‍മാരുടെ ഉദ്ദേശം മാറിപ്പോകും’; ശബരിമല യുവതീ പ്രവേശനത്തിനെതിരെ യേശുദാസ്

THE CUE

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ഗായകന്‍ കെ ജെ യേശുദാസ്. ശബരിമലയിലെത്തുന്ന യുവതികളെ കണ്ടാല്‍ അയ്യപ്പന്‍മാരുടെ മനസിന് ചാഞ്ചല്യമുണ്ടാകുമെന്ന് യേശുദാസ് പറഞ്ഞു. യുവതികള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നത് അയ്യപ്പന്‍ നോക്കും എന്നതുകൊണ്ടല്ല. സുന്ദരിയായ ഒരു സ്ത്രീ വന്നാല്‍ അയ്യപ്പന്‍ കണ്ണു തുറന്ന് നോക്കുകയൊന്നുമില്ല. ഒരു വ്യത്യാസവും സംഭവിക്കില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്‍മാര്‍ സ്ത്രീകളെ കാണും. അയ്യപ്പന്‍മാരുടെ ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകരുതെന്ന് പറയുന്നതെന്നും യേശുദാസ് പ്രതികരിച്ചു. ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്കിടെയായിരുന്നു യേശുദാസിന്റെ പ്രതികരണം.

വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ.
യേശുദാസ്

ശബരിമല വിഷയത്തില്‍ ഒരിടപെടലും നടത്താനില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. വളരെ വൈകാരികമായ ഒരു അന്തരീക്ഷമാണ് ശബരിമലയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കനുകൂലമായി ഇപ്പോള്‍ ഉത്തരവിറക്കുന്നില്ല. പരിഗണനനയിലിരിക്കുന്ന ഒരു വിഷയമാണിത്. സ്ഥിതിഗതികള്‍ വൈകാരികമാണ്. അതുകൊണ്ടാണ് വിഷയം ഏഴംഗ ബെഞ്ചിലേക്ക് വിട്ടത്. അത് വരെ ക്ഷമിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറയുകയുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

‎ഉണ്ണി മുകുന്ദൻ - അപർണ്ണ ബാലമുരളി ചിത്രം; 'മിണ്ടിയും പറഞ്ഞും' ഡിസംബർ 25ന്

റോഷൻ മാത്യുവിൻ്റെ പത്ത് വർഷങ്ങൾ; ക്യാരക്ടർ പോസ്റ്ററുമായി "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്" ടീം

SCROLL FOR NEXT