News n Views

സദാചാര ആക്രമണപരാതി: വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബ് ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

THE CUE

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രസ് ക്ലബ്ബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകയറി സദാചാര ആക്രമണം നടത്തിയെന്ന പരാതിയ്ക്ക് പിന്നാലെയാണ് ഓഫീസ് ഉപരോധം. എം രാധാകൃഷ്ണനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. മാനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചുകയറിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിക്ക് ചാണകവെള്ളം നിറച്ച കുപ്പി നല്‍കി. നടപടിയുണ്ടാകുമെന്ന് മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍ ഉറപ്പു നല്‍കുന്നതുവരെ സമരക്കാര്‍ പ്രതിഷേധിച്ചു. രാധാകൃഷ്ണനെ പുറത്താക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടായ്മ വ്യക്തമാക്കി.

ശനിയാഴ്ച്ച രാത്രി രാധാകൃഷ്ണന്‍ സഹപ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചെന്നാണ് പരാതി. സഹപ്രവര്‍ത്തകനും കുടുംബസുഹൃത്തുമായ വ്യക്തി മാധ്യമപ്രവര്‍ത്തകയുടെ വീട്ടിലെത്തിയെന്ന പേരിലായിരുന്നു ഇത്. തന്നെ കാണാനെത്തിയ സുഹൃത്ത് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം സുഹൃത്തിനെ തടഞ്ഞുവെച്ചു. സുഹൃത്തിനെ പോകാന്‍ അനുവദിക്കാതെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു. വീട്ടില്‍ അതിക്രമിച്ചുകയറിയ ഇവര്‍ ആണ്‍ സുഹൃത്ത് വീട്ടില്‍ വരുന്നത് എന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തു. തന്നേയും മക്കളേയും രാധാകൃഷ്ണന്‍ ബലം പ്രയോഗിച്ച് റൂമിലേക്ക് കൊണ്ടുപോയി. ഭര്‍ത്താവിനെ വിളിക്കാമെന്ന് പറഞ്ഞപ്പോള്‍ വീട്ടില്‍ അതിക്രമിച്ചുകയറിയവര്‍ അതിന് അനുവദിച്ചില്ല. ഇതിനിടെ വീട്ടിലെത്തിയ കുടുംബ സുഹൃത്തിനെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.

മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും പൊലീസില്‍ പരാതി നല്‍കിയതിന് ശേഷം രാധാകൃഷ്ണന്‍ പരാതിക്കാരിയെ അവഹേളിച്ച് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് മെയില്‍ അയച്ചതായി ആരോപണമുണ്ട്. വിവാദങ്ങളേത്തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി രാധാകൃഷ്ണനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്റെ ഭാഗമല്ലാത്ത പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്ത് ഇപ്പോഴും തുടരുകയാണ് എം രാധാകൃഷ്ണന്‍.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

'20 വർഷങ്ങൾക്ക് ശേഷം അതേ സിനിമ, അതേ മാജിക്' ; ഗില്ലി റീ-റിലീസ് കണ്ട സന്തോഷം പങ്കുവച്ച് വിദ്യാസാഗർ

ഈ വർഷം ഇത്രയും ഹിറ്റുകളുള്ള മറ്റൊരു ഇൻഡസ്ട്രിയുണ്ടോ, മലയാളത്തെ പെട്ടിക്കട വുഡ് എന്ന് വിളിച്ചവർ മാറ്റിപ്പറയുമെന്ന് ഉറപ്പായിരുന്നു;ടൊവിനോ

SCROLL FOR NEXT