News n Views

‘തെറ്റിനോട് സഹകരിക്കാതിരിക്കുന്നത് അഹങ്കാരമെങ്കില്‍ അഹങ്കാരിയാണ്’; റീബില്‍ഡ് നിലമ്പൂര്‍ കൂട്ടായ്മ തട്ടിപ്പെന്ന് മലപ്പുറം കളക്ടര്‍ 

THE CUE

പി.വി അന്‍വര്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലുള്ള റീ ബില്‍ഡ് നിലമ്പൂരിനെതിരെ ആഞ്ഞടിച്ച് മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ്‌. റീബില്‍ഡ് നിലമ്പൂര്‍ കൂട്ടായ്മയുടെ ലക്ഷ്യം ഭൂമി തട്ടിപ്പാണെന്ന് കളക്ടര്‍ പറഞ്ഞു. തെറ്റായ കാര്യങ്ങളോട് സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കില്‍ താന്‍ അഹങ്കാരിയാണെന്നും അദ്ദേഹം തുറന്നടിച്ചു. അഞ്ചുമാസമായിട്ടും ഒരു വീട് വെയ്ക്കാന്‍ പോലും കൂട്ടായ്മയ്ക്കായിട്ടില്ല.

അവര്‍ക്ക് വലിയ ഫണ്ടും ഭൂമിയും വീട് വെയ്ക്കാനുള്ള നിരവധി സ്‌പോണ്‍സര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഒരു വീടുപോലും നിര്‍മ്മിച്ചില്ല. കൂട്ടായ്മയ്ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യമാണെന്ന് പറയേണ്ടി വരും. അര്‍ഹരായവര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന ആറ് ലക്ഷം വാങ്ങി കൂട്ടായ്മയ്ക്ക് സൗജന്യമായി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ ഭൂമി നല്‍കാനാണ് നീക്കം നടത്തുന്നതെന്നും കളക്ടര്‍ ആരോപിച്ചു. അവര്‍ ചൂണ്ടിക്കാട്ടുന്ന സ്ഥലങ്ങള്‍ വാങ്ങണമെന്ന് കൂട്ടായ്മയില്‍ ഉള്ളവര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അതിന് കൂട്ടുനില്‍ക്കാനാകില്ല. ദുരന്തത്തിന് ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായം ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും കളക്ടര്‍ വിശദീകരിക്കുന്നു.

സര്‍ക്കാരിന് ഭൂമി വാങ്ങാന്‍ എംഎല്‍എയുടെ അനുവാദം വേണ്ട ചട്ടങ്ങള്‍ പാലിച്ചാണ് ഭൂമി വാങ്ങുന്നത്. പിന്നെന്തിനാണ് അദ്ദേഹത്തെ ഇക്കാര്യങ്ങള്‍ ധരിപ്പിക്കുന്നതെന്നും കളക്ടര്‍ ചോദിക്കുന്നു. റീബില്‍ഡ് നിലമ്പൂരിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. അവര്‍ക്ക് പണം നല്‍കിയവര്‍ കൂട്ടായ്മയോടാണ് കണക്ക് ചോദിക്കേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി. പി.വി അന്‍വര്‍ അദ്ധ്യക്ഷനായ റീബില്‍ഡ് നിലമ്പൂരിന്റെ രക്ഷാധികാരി പി.വി അബ്ദുള്‍ വഹാബ് എംപി ആണ്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT