News n Views

‘ഫ്‌ളാറ്റ് പൊളിക്കാന്‍ ബാധ്യസ്ഥര്‍, വിധി നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്നു’; സുപ്രീം കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം 

THE CUE

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന വിധി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിധി നടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിധി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി വിശദീകരിക്കുന്നു.

കോടതിയില്‍ നിന്ന് ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ 20 നകം വിധി നടപ്പാക്കണമെന്നും 23 ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നുമായിരുന്നു സുപ്രീം കോടതിയുടെ അന്ത്യശാസനം. എന്നാല്‍ വിധി നടപ്പാക്കാന്‍ നടപടി തുടങ്ങിയതിനാല്‍ ഹാജരാകേണ്ടി വരില്ലെന്ന് ചീഫ് സെക്രട്ടറിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

കോടതി ഉത്തരവിന് ശേഷം ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. കേസില്‍ കക്ഷി ചേരണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വിഷയത്തിലെ നിസഹായാവസ്ഥ അറിയിച്ചെന്നാണ് വിവരം. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകള്‍ നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT