News n Views

‘ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി എഴുന്നള്ളിപ്പുകള്‍ വിലക്കരുത്’; മുന്നൂറോളം ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്ന് കടകംപള്ളി 

THE CUE

ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി ആനയെഴുന്നള്ളിപ്പുകള്‍ വിലക്കുന്നത് ശരിയല്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പൂരത്തിനും ഉത്സവത്തിനുമെല്ലാം ആനകള്‍ അനിവാര്യമാണ്. ഉത്സവ സംസ്‌കാരം നിലനില്‍ക്കണമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു. അടുത്ത വര്‍ഷം ഡിസംബറില്‍ രാജ്യത്തെ ഏറ്റവും വലിയ ഗജോത്സവത്തിന് തേക്കിന്‍കാട് മൈതാനം വേദിയാകും. വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് മേള. ഇതില്‍ മുന്നൂറോളം ആനകളെ അണിനിരത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുകൊടുക്കണമെന്ന് സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ വേദിയില്‍ അറിയിക്കുകയും ചെയ്തു. ചട്ടങ്ങളും നിയമങ്ങളും ആനകളുടെ പരിപാലനത്തിന് വേണ്ടിയാണെന്ന് പറഞ്ഞ മന്ത്രി അവയ്ക്കുള്ളില്‍ നിന്നുകൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്ന് വിശദീകരിച്ചു.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട വിവാദം ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കാരണമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സ ആശുപത്രിയും എലിഫന്റ് പാര്‍ക്കും തൃശൂരിലെ ചിറ്റണ്ടയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനുവരിയില്‍ ഇതിന് തറക്കല്ലിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്യാമറക്കണ്ണിലെ 'വായനോത്സവം'

'ചങ്ക് പറിച്ച് തരണം, സുമലത പറഞ്ഞാ തരും ' ; സുഷിൻ ശ്യാമിന്റെ ആലാപനത്തിൽ പ്രേമലോല, ഹൃദയഹാരിയായ പ്രണയകഥയിലെ പുതിയ ഗാനം

ബംഗാളിന് വലുത് ദീദിയോ മോദിയോ? |ലോക്സഭാ തെരെഞ്ഞെടുപ്പ് 2024

'ആനന്ദൻ ഒരാളെ ഇങ്ങനെ സ്നേഹിക്കുന്നത് ഞാൻ ആദ്യമായിട്ടാ കാണുന്നത്' ; ഗുരുവായൂരമ്പല നടയിൽ ട്രെയ്‌ലർ

കുഞ്ഞുസന്ദ‍ർശക‍രുടെ അഭിരുചികള്‍ കണ്ടെത്തി വായനോത്സവം

SCROLL FOR NEXT