News n Views

‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും ? കൂടത്തായി പരാമര്‍ശിച്ച് രൂക്ഷവിമര്‍ശനവുമായി ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

THE CUE

കൂടത്തായി പരമ്പര കൊലപാതക കേസ് ഉദ്ധരിച്ച് പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ യാക്കാബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. സഭയ്ക്ക് ജോളി സിന്‍ഡ്രോം ബാധിച്ചാല്‍ എന്ത് ചെയ്യുമെന്നായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അദ്ദേഹത്തിന്റെ ചോദ്യം. ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കയ്യടക്കുന്നതിലാണ് രസം. ഇവിടെയെല്ലാം പൊലീസ് സംരക്ഷണയില്‍ പ്രാര്‍ത്ഥിക്കുന്നതാണ് ഇവരുടെ ഇഷ്ട വിനോദം. ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സഭയ്ക്ക് 'ജോളി സിന്‍ഡ്രോം ' ബാധിച്ചാല്‍ എന്തു ചെയ്യും? പ്രസ്തുത ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയ്യടക്കുന്നതിലാണ് രസം. ഇവിടെ എല്ലാം പൊലീസ് സംരക്ഷണയില്‍ 'പ്രാര്‍ത്ഥിക്കു'ന്നതാണ് ഇവരുടെ ഇഷ്ട വിനോദം.How long, O Lord!

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT