News n Views

ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണം; കോടികളുടെ സ്വത്ത് തട്ടിപ്പ്‌; എന്താണ് ദുരൂഹമായ കരമന കൂടത്തില്‍ കേസ്?

THE CUE

കരമനയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതകമാണോയെന്ന് അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്ന് ഡിജിപി പറയുന്നു. സംഭവത്തെ കൂടത്തായി കേസുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

കരമന കൂടത്തില്‍ കേസ്

തിരുവനന്തപുരം കരമന കുളത്തറ കൂടത്തില്‍ കുടുംബാംഗങ്ങളായ ഏഴ് പേര്‍ 1991നും 2017നും ഇടയില്‍ മരിച്ചു. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയശ്രീ, ഗോപിനാഥ പിള്ളയുടെ സഹോദരന്‍ വേലുപ്പിള്ളയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ഗോപിനാഥ പിള്ളയുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍ നായര്‍ എന്നിവരാണ് മരിച്ചത്. ഏറ്റവും ഒടുവില്‍ മരിച്ച ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ജയമാധവന്‍ എന്നിവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരാള്‍ കട്ടിലില്‍ നിന്ന് വീണ് മരിച്ചെന്നും മറ്റൊരാള്‍ കട്ടളപ്പടിയില്‍ നിന്ന് വീണ് മരിച്ചെന്നുമാണ് നാട്ടുകാര്‍ക്ക് അറിയാവുന്നത്.

മരിച്ചവരുടെ പേരും വര്‍ഷവും

1991- ജയശ്രീ

1992- ജയബാലകൃഷ്ണന്‍

1993- ഉണ്ണികൃഷ്ണന്‍ നായര്‍

1998- ഗോപിനാഥന്‍ പിള്ള

2000- സുമുഖിയമ്മ

2012- ജയപ്രകാശന്‍ നായര്‍

2017- ജയമാധവന്‍ നായര്‍

കൂടത്തില്‍ കുടുംബവുമായി രക്തബന്ധമില്ലാത്ത രവീന്ദ്രന്‍ നായര്‍ എന്ന വ്യക്തിയാണ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. ഏഴുപേരുടേയും മരണങ്ങള്‍ക്ക് ശേഷം കോടിക്കണക്കിന് രൂപയുടെ സ്വത്ത് രവീന്ദ്രന്റെ പേരിലായി. സ്വത്തുക്കള്‍ രക്തബന്ധമില്ലാത്ത രണ്ടുപേരുടെ പേരുകളിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ടാണ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. നാട്ടുകാരനായ അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷണം നടത്തി. വ്യാജവില്‍പത്രം തയ്യാറാക്കിയെന്ന് തെളിഞ്ഞതോടെ ബന്ധുവായ പ്രസന്നകുമാരിയമ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രസന്നകുമാരിയമ്മ മൂന്ന് മാസം മുമ്പ് പരാതി നല്‍കിയത്. ഈ രണ്ട് പരാതികളിന്മേലുമാണ് ഡിസിപിയുടെ നേതൃത്വത്തിലുളള സംഘം അന്വേഷണം നടത്തുന്നത്.

മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന ജയമാധവന്‍ നായരെ തെറ്റിദ്ധരിപ്പിച്ച് വില്‍പത്രം തയ്യാറാക്കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പിട്ട സാക്ഷികള്‍ വ്യാജമാണെന്നും തെളിഞ്ഞു. 30 കോടി രൂപയുടെ സ്വത്ത് ഇപ്രകാരം തട്ടിയെടുത്തു. ജയമാധവന്‍ നായരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. വീട്ടില്‍ വെച്ച് മരിച്ചിട്ടും അയല്‍ക്കാരെ അറിയിച്ചില്ല, ഓട്ടോയില്‍ കയറ്റി മെഡിക്കല്‍ കോളേജിലെത്തിയാണ് മരണം സ്ഥിരീകരിച്ചത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'പാച്ചുവിനും പ്രേമലുവിനും ശേഷമാണ് അഭിനയം ഫ്ലെക്സിബിളായി തുടങ്ങിയത്, മന്ദാകിനി ചെയ്യാൻ പറ്റുമെന്ന് തോന്നി കെെ കൊടുത്ത സിനിമ'; അൽത്താഫ്

'ആലുവ, എറണാകുളം, തൃശ്ശൂർ ഭാ​ഗത്ത് ഒക്കെ ഞാൻ ഓക്കെയാണ്'; ഹ്യൂമർ തനിക്ക് അത്ര പ്രയാസമുള്ളതല്ലെന്ന് അൽത്താഫ് സലിം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

SCROLL FOR NEXT