News n Views

പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് 

THE CUE

ഗുരുതരമായ ബലക്ഷയത്തിന്റെ പശ്ചാത്തലത്തില്‍ പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്ന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ്. ഇ ശ്രീധരന്‍, ഐഐടിയിലെ വിദഗ്ധര്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍ എന്നിവരുമായി സര്‍ക്കാര്‍ ആലോചിച്ചെടുത്ത തീരുമാനമാണത്. അതിനെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും സ്വാഗതം ചെയ്യുകയാണ് വേണ്ടതെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലാരിവട്ടം അഴിമതി കേസില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും അന്വേഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും പുറത്തുവരേണ്ടതുണ്ടെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരുടെ പേരിലും അന്വേഷണം നടത്താം. എപ്പോള്‍ വേണമെങ്കിലും നടത്താം. താന്‍ അപ്പോള്‍ മന്ത്രിയായിരുന്നു, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ ചെയര്‍മാനുമായിരുന്നു. തനിക്ക് ശേഷം പുതിയ മന്ത്രിയും പുതിയ ചെയര്‍മാനും വന്നു. ആരെക്കുറിച്ച് അന്വേഷിക്കുന്നതിലും യാതൊരു കുഴപ്പവുമില്ല. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം പൊളിച്ച് പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ മറുപടി. ഇ ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഒരു വര്‍ഷത്തിനകം പാലം പുനര്‍നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലാരിവട്ടം പാലത്തിന്റെ 80 ശതമാനം നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായത്. ഇതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ്, നിര്‍മ്മാണ കമ്പനി എംഡി സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ അസിസ്റ്റന്റ് ജനറല്‍ മാനേജിര്‍ പി ഡി തങ്കച്ചന്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു. അഴിമതി, വഞ്ചന, ഗൂഢാലോചന, ഫണ്ട് ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു നടപടി. ഇബ്രാഹിം കുഞ്ഞിനെയും അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. 62 കോടി ചെലവഴിച്ച് നിര്‍മ്മിച്ച പാലം ഉദ്ഘാടനം ചെയ്ത് രണ്ട് വര്‍ഷം കൊണ്ട് അപകാടവസ്ഥയിലാവുകയായിരുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT