News n Views

‘നമ്മെ ബന്ധിപ്പിക്കുന്നത് ഭരണഘടന’;ജീവിച്ചിരുന്നുവെങ്കില്‍ ഏറ്റവും സന്തോഷമുള്ള മനുഷ്യന്‍ അംബേദ്കര്‍ ആയിരിക്കുമെന്നും നരേന്ദ്രമോദി

THE CUE

ഇന്ത്യക്കാരെയെല്ലാം ബന്ധിപ്പിച്ച് നിര്‍ത്തുന്നത് ഭരണഘടനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരന്‍മാരുടെ അവകാശങ്ങളും കടമകളും ഉയര്‍ത്തിക്കാട്ടുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനയുടെ ശില്പിയായ ഡോക്ടര്‍ അംബേദ്കര്‍ ജീവിച്ചിരുന്നെങ്കില്‍ 70 വര്‍ഷം കൊണ്ട് ഇന്ത്യന്‍ ജനാധിപത്യം കരുത്താര്‍ജ്ജിച്ചതില്‍ ഏറ്റവും സന്തോഷമുള്ള വ്യക്തി അദ്ദേഹമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയില്‍ പറയുന്ന കടമകള്‍ നിറവേറ്റാമെന്ന് ചിന്തിക്കണം. പൗരന്‍മാരുടെ അവകാശങ്ങളും കടമകളും ഭരണഘടനയുടെ ഒരുവശമാണ്. ഉത്തരവാദിത്തം നിറവേറ്റാതെ അവകാശങ്ങള്‍ സംരക്ഷിക്കാനാവില്ലെന്നും നരേന്ദ്രമോദി ഓര്‍മ്മിപ്പിച്ചു.

ലോകത്തില്‍ ഏറ്റവുമധികം മതേതരത്വമുള്ളതാണ് ഇന്ത്യന്‍ ഭരണഘടന. ഇന്ത്യക്കാരുടെ ഐക്യവും അന്തസ്സുമാണ് ഭരണഘടനക്കുള്ളത്.
പ്രധാനമന്ത്രി

ഭരണഘടനയുടെ ഏഴുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി രാജ്യസഭയുടെയും ലോക്‌സഭയുടെയും സംയുക്തസമ്മേളനം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളി ചേര്‍ന്നു. രാഷ്ട്രപതി രാംനാഥ കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സമ്മേളനത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യത്തെ തകര്‍ക്കുയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരണഘടനാ ദിനാഘോഷം ബഹിഷ്‌കരിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT