News n Views

നടന്നത് സദാചാര ഗുണ്ടായിസം,വയനാട് അമ്പലവയലില്‍ മര്‍ദ്ദനമേറ്റത് കോയമ്പത്തൂര്‍ സ്വദേശിനിക്കും സുഹൃത്തിനും 

THE CUE

വയനാട് അമ്പലവയലില്‍ യുവതിക്കും സുഹൃത്തിനും നേരെയുണ്ടായത് സദാചാര ഗുണ്ടായിസമെന്ന് പൊലീസ്. കോയമ്പത്തൂര്‍ സ്വദേശിനിക്കും ഊട്ടിക്കാരനായ യുവാവിനുമാണ് മര്‍ദ്ദനമേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുമായി ഫോണില്‍ സംസാരിച്ച പൊലീസ് വെള്ളിയാഴ്ച കോയമ്പത്തൂരിലെത്തി മൊഴിയെടുക്കും. അതേസമയം മര്‍ദ്ദനമേറ്റ ഊട്ടി സ്വദേശിയായ യുവാവിനെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ സുഹൃത്താണെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശവാസിയായ ടിപ്പര്‍ ഡ്രൈവര്‍ ജീവാനന്ദനാണ് ഇരുവരെയും അസഭ്യം വിളിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തത്. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാള്‍ ഒളിവിലാണ്.

ജൂലൈ 21 ന് രാത്രി 10 മണിയോടെയായിരുന്നു സംഭവം. താമസിച്ച ലോഡ്ജിലെ മുറിയില്‍ അതിക്രമിച്ച് കയറി സജീവാനന്ദന്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എതിര്‍പ്പുയര്‍ത്തിയതോടെ ഇയാള്‍ ബഹളമുണ്ടാക്കി. ഇരുവരെയും പുറത്താക്കണമെന്ന് സജീവാനന്ദന്‍ ലോഡ്ജ് ജീവനക്കാരോട് ആവശ്യപ്പെട്ടു. വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഭയന്ന ജീവനക്കാര്‍ ഇരുവരോടും പോകാന്‍ ആവശ്യപ്പെട്ടു. ലോഡ്ജില്‍ നിന്ന് പുറത്തിറങ്ങിയ ഇവരെ സജീവാനനന്ദന്‍ പിന്‍തുടര്‍ന്നെത്തി അസഭ്യം വിളിക്കുകയും മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതുപ്രകാരം സ്ഥലവാസി റഷീദ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 341,323,294(b) വകുപ്പുകള്‍ പ്രകാരമാണ് കേസ്. തടഞ്ഞുവെയ്ക്കല്‍, അസഭ്യം വിളിക്കല്‍, കൈകൊണ്ട് മര്‍ദ്ദിക്കല്‍ എന്നീ കുറ്റങ്ങളാണ് ജീവാനന്ദനെതിരെ ചുമത്തിയിരിക്കുന്നത്. യുവാവിനെ അടിച്ചിട്ടതോട യുവതി ഇത് ചോദ്യം ചെയ്തു. ഇതോടെ യുവതിയെ അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഒപ്പമുള്ള യുവാവ് ആരാണെന്ന് ചോദിച്ചുകൊണ്ടാണ് യുവതിയെ ആക്രമിച്ചത്. നിലത്തുവീണുകിടക്കുന്ന യുവാവിനെ ഇയാള്‍ വീണ്ടും മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പൊലീസ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെ മാത്രമായിരുന്നു സംഭവം. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍ മൂന്നാംനാളാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

ജോലി സമയത്തിന് ശേഷം ബോസ് വിളിച്ചാല്‍ ഫോണെടുക്കേണ്ടതുണ്ടോ? എന്താണ് റൈറ്റ് ടു ഡിസ്‌കണക്ട്?

നിവിൻ പോളി- ബി. ഉണ്ണികൃഷ്ണൻ ടീമിന്റെ ബിഗ് ബജറ്റ് പൊളിറ്റിക്കൽ ഡ്രാമ; ടൈറ്റിലും ട്രെയ്‌ലറും ഫെബ്രുവരി 17ന്

അജനീഷ് ലോക്നാഥ് മാജിക്കിനൊപ്പംസുനിലിന്റെ കിടിലൻ ഡാൻസും; കാട്ടാളനിലെ ആദ്യ ഗാനം എത്തി

തുടങ്ങാം - ഇനി നേരെ ചൊവ്വ; ചാക്കോച്ചനും മഞ്ജു വാര്യറും ഒരുമിക്കുന്ന ‘നേരെ ചൊവ്വ’ ടൈറ്റിൽ ലുക്ക്

'മോളിവുഡ് ടൈംസ്' നേരത്തേയെത്തും; റിലീസ് തീയതിയിൽ മാറ്റം

SCROLL FOR NEXT