News n Views

‘ശബരിമല ദര്‍ശനത്തിന് സുരക്ഷയനുവദിക്കണം’; രഹ്ന ഫാത്തിമ സുപ്രീം കോടതിയില്‍ 

THE CUE

ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചു. ആവശ്യം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ആണ് രഹ്നയ്ക്കുവേണ്ടി വിഷയം ഉന്നയിച്ചത്. പൊലീസ് സുരക്ഷയനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും സാധ്യമായില്ലെന്ന കാര്യവും റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രഹ്ന ഫാത്തിമ കഴിഞ്ഞകുറി ശബരിമല ദര്‍ശനം നടത്താന്‍ ശ്രമിച്ചപ്പോള്‍ സംഘപരിവാര്‍ അനുകൂല സംഘടനകള്‍ കലാപകലുഷിതമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഹെല്‍മറ്റ് ധരിപ്പിച്ച് ശബരിമലയിലേക്ക് എത്തിക്കാന്‍ പൊലീസ് ശ്രമിച്ചു.

ഇതോടെ പ്രതിഷേധക്കാര്‍ തമ്പടിച്ച് തടഞ്ഞു. ഇതേ തുടര്‍ന്ന് രഹ്ന ഫാത്തിമയെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. അതിനിടെ മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തു. ബിഎസ്എന്‍എല്‍ ജീവനക്കാരിയായ ഇവരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.അതേസമയം ശബരിമല ദര്‍ശനത്തിന് സുരക്ഷയാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹര്‍ജികളും അടുത്തയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT