News n Views

വാളയാര്‍ കേസ് പ്രതിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനം; മധു ആശുപത്രിയില്‍

THE CUE

വാളയാര്‍ കേസിലെ പ്രതിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം. മൂത്ത പെണ്‍കുട്ടിയെ പീഡീപ്പിച്ച കേസിലെ മൂന്നാം പ്രതി മധുവിനാണ് (കുട്ടിമധു) മര്‍ദ്ദനമേറ്റത്. വാക്കേറ്റത്തിനൊടുവില്‍ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിക്കുകയായിരുന്നെന്ന് മധു പൊലീസിനോട് പറഞ്ഞു. അട്ടപ്പള്ളത്ത് വഴിയരികില്‍ മര്‍ദ്ദനമേറ്റ് കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സാരമായി പരുക്കേറ്റ ഇയാള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാളയാറില്‍ പീഡിപ്പിക്കപ്പെട്ട സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മധു ഉള്‍പ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്‌സോ കോടതി വെറുതെവിട്ടിരുന്നു. രണ്ട് പെണ്‍കുട്ടികളും ലൈംഗീക ചൂഷണത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നെങ്കിലും തെളിവ് ശേഖരണത്തില്‍ പാളിച്ചയുണ്ടായി. പോക്‌സോ, ബലാത്സംഗം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തപ്പെട്ട പ്രതികള്‍ അന്വേഷണസംഘത്തിന്റേയും പ്രോസിക്യൂഷന്റേയും ഗുരുതര വീഴ്ച്ചകള്‍ മൂലം രക്ഷപ്പെടുകയാണുണ്ടായത്.

ഹൈദരാബാദില്‍ ഇന്നലെ ബലാത്സംഗക്കേസില്‍ പ്രതികളായ നാല് പേരെ പൊലീസ് വെടിവെച്ച് കൊന്നിരുന്നു. തെലങ്കാന പൊലീസ് വ്യാജ ഏറ്റുമുട്ടല്‍ നടത്തി കുറ്റാരോപിതരെ കൊലപ്പെടുത്തിയെന്ന് വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും, സിനിമാ-കായിക താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തുന്നുണ്ട്. ഇതിനിടെയാണ് കോടതി വിട്ടയച്ച പോക്‌സോ പ്രതിക്കെതിരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

SCROLL FOR NEXT