News n Views

വാളയാര്‍: സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിച്ചു; നാല് പ്രതികള്‍ക്കും ഹൈക്കോടതിയുടെ നോട്ടീസ്

THE CUE

വാളയാര്‍ കേസില്‍ലെ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വിധിക്കെതിരെയുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കോടതി വെറുതെവിട്ട നാല് പ്രതികള്‍ക്കും നോട്ടീസയച്ചു. കേസില്‍ പുനര്‍വിചാരണ വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മയും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിനും പ്രോസിക്യൂഷനും കേസില്‍ വീഴ്ച സംഭവിച്ചുവെന്ന് സര്‍ക്കാര്‍ അപ്പീലില്‍ സമ്മതിച്ചിരുന്നു.പ്രോസിക്യൂട്ടറെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. രഹസ്യമൊഴികള്‍ കോടതിയില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തി. പ്രോസിക്യൂട്ടറും പൊലീസും കേസ് ചര്‍ച്ച ചെയ്തില്ല. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറഞ്ഞു.

വീഴ്ച സംഭവിച്ച സാഹചര്യത്തില്‍ തുടരന്വേഷണം നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആദ്യത്തെ കുട്ടിയുടെത് സ്വാഭാവിക മരണമായാണ് പൊലീസ് പരിഗണിച്ചത്. രണ്ടാമത്തെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജന്റെ നിരീക്ഷണകളും അവഗണിച്ചുവെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടികളുടെ വായനോത്സവത്തിന് ഷാർജയില്‍ തുടക്കമായി

'ഒരു പെർഫോമർ എന്ന നിലയിലുള്ള എൻ്റെ പോരായ്മയായിരുന്നു ലാൽ സിം​ഗ് ഛദ്ദയുടെ പരാജയത്തിന് കാരണം'; ആമിർ ഖാൻ

'മികച്ച പ്രതികരണം നേടി മന്ദാകിനി ട്രെയ്‌ലർ' ; ചിത്രം മെയ് 24 ന് തിയറ്ററിൽ

'അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു', രജനികാന്ത് ചിത്രമായ കൂലിക്കെതിരെ പരാതിയുമായി ഇളയരാജ

How Nivin Pauly Portrays Common Man On Screen | ലവ് ആക്ഷൻ ഡ്രാമ ദി നിവിൻ പോളി എഫക്ട്

SCROLL FOR NEXT