News n Views

വാളയാര്‍: പോസ്റ്ററൊട്ടിച്ചതിന് സസ്‌പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു

THE CUE

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് പോസ്റ്റര്‍ ഒട്ടിച്ചതിന് സസ്‌പെന്റ് ചെയ്ത മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസില്‍ പ്രവേശിച്ചു. സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് സ്‌കൂള്‍ അധികൃതര്‍ നടപടി പിന്‍വലിച്ചത്.

വെള്ളിയാഴ്ചയായിരുന്നു മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചതിന് അധികൃതര്‍ നടപടിയെടുത്തത്. ഒരാഴ്ചത്തേക്കായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഇതിനെതിരെ രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസമായി കുറച്ചത്. ക്ലാസ് ടീച്ചറുടെ അനുമതിയില്ലാതെ പോസ്റ്റര്‍ പതിച്ചതിനാണ് അച്ചടക്ക നടപടി സ്വീകരിച്ചതെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റര്‍ ക്ലാസ് മുറിയിലായിരുന്നു പതിച്ചത്. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പരിപാടി സ്‌കൂളില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ' ചേര്‍ത്ത് പിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍- മകളെ നിനക്ക് നീ മാത്രം' എന്നായിരുന്നു പോസ്റ്ററിലെ വരികള്‍.

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

ചിരിപ്പൂരം ഒരുക്കി മലയാളത്തിന്റെ വിന്റേജ് യൂത്തന്മാർ, 'ധീരൻ' ജൂലൈ 4 ന് തിയറ്ററുകളിൽ

'Vismaya Mohanlal' എന്ന് എഴുതിയിരിക്കുന്നത് ലാലേട്ടൻ തന്നെ: അനീഷ് ഗോപാൽ അഭിമുഖം

ഷൂട്ട് ചെയ്യുന്ന സമയത്ത് പോലും 'ഹിസ് ഹൈനസ് അബ്ധുള്ള'യുടെ ക്ലൈമാക്സ് എഴുതിയിട്ടില്ലായിരുന്നു: ജഗദീഷ്

SCROLL FOR NEXT