News n Views

‘സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയായി’; ലതാ ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍

THE CUE

വാളയാര്‍ ബാലികാ പീഡനകേസ് പ്രതികളെ വിട്ടയച്ചതില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ലതാ ജയരാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പബ്ലിക് പ്രോസിക്യൂട്ടര്‍. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ മൂകസാക്ഷിയാകുകയാണുണ്ടായതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതിയെ വിട്ടയയ്ക്കും. പ്രോസിക്യൂട്ടര്‍ എങ്ങനെ കേസ് നടത്തണം എന്നത് അറിയണമെങ്കില്‍ ആദ്യം നല്ലൊരു വക്കീല്‍ ആകണം. കേസ് തോറ്റ ശേഷം പ്രതിഭാഗം വക്കീലിനെ പഴിച്ചിട്ട് കാര്യമില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികരിച്ചു.

കേസ് ഭംഗിയായി പഠിച്ചാലേ കോടതിയില്‍ അവതരിപ്പിക്കാനാകൂ. കോടതിയില്‍ മൂകസാക്ഷിയായാല്‍ പ്രതികള്‍ക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കും.  
പബ്ലിക് പ്രോസിക്യൂട്ടര്‍ 
കേസ് അന്വേഷണത്തിലും വിചാണയിലും പൊലീസും പ്രോസിക്യൂഷനും വീഴ്ച്ച വരുത്തിയെന്ന് വ്യക്തമായതോടെ രൂക്ഷ വിമര്‍ശനമാണ് ആഭ്യന്തര വകുപ്പ് നേരിടുന്നത്.

വാളയാര്‍ കേസിലെ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടിട്ടില്ലെന്ന വാദവുമായി പ്രാദേശിക സിപിഐഎം നേതൃത്വം രംഗത്തെത്തി. പ്രതികള്‍ പാര്‍ട്ടിക്കാരാണെന്ന പെണ്‍കുട്ടികളുടെ അമ്മയുടെ ആരോപണവും സിപിഎം നിഷേധിച്ചു. പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കേസില്‍ അപ്പീല്‍ പോകണമെന്നും പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പ്രതികരിച്ചു.

വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ പാര്‍ട്ടിയുടെ ആള്‍ക്കാരാണെന്ന് പെണ്‍കുട്ടികളുടെ അമ്മയുടെ പ്രതിരണം. അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുള്ള കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് പാര്‍ട്ടിയുടെ പിന്തുണയോടെയാണ്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണം. എന്നാല്‍ പോലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

പോക്സോ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആഭ്യന്തര വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് തൃശൂര്‍ റേഞ്ച് ഡിഐജി എസ് സുരേന്ദ്രന്‍ പറഞ്ഞിരുന്നു. കേസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചില്ലെന്നാണ് പോലീസിന്റെ വാദം. തെളിവുകളുടെ അഭാവം തിരിച്ചടിയായതായാണ് വിലയിരുത്തുന്നത്. 2017 ജനുവരിയിലും മാര്‍ച്ചിലുമായാണ് അട്ടപ്പള്ളത്തെ പതിമൂന്നും ഒമ്പതും വയസ്സുള്ള പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

SCROLL FOR NEXT