News n Views

മൂത്ത കുട്ടി മരിച്ച ദിവസം 2 പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെണ്‍കുട്ടിയുടെ മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല

THE CUE

വാളയാര്‍ അട്ടപ്പള്ളത്ത് ദളിത് പെണ്‍കുട്ടികള്‍ നിരന്തരം ലൈംഗിക പീഡനത്തിനിരയാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത കേസില്‍ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്ത്. മൂത്ത പെണ്‍കുട്ടി മരിച്ച ദിവസം രണ്ട് പേര്‍ മുഖം മറച്ച് വീടിന് പുറത്തേക്ക് പോയെന്ന ഇളയ പെണ്‍കുട്ടിയുടെ നിര്‍ണായക മൊഴി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2017 ജനുവരി 13 നാണ് 13 കാരിയെ ഒറ്റമുറി വീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുന്നത്. 9 വയസ്സുകാരിയായ സഹോദരിയാണ് ഇത് ആദ്യം കാണുന്നത്. തുടര്‍ന്ന് 2 പേരെക്കുറിച്ച് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ അന്വേഷണസംഘം ഈ മൊഴിയില്‍ അന്വേഷണം നടത്തിയില്ലെന്നത് അടിവരയിടുന്നതാണ് കുറ്റപത്രത്തില്‍ ഇത് പരാമര്‍ശിക്കാത്തതില്‍ നിന്ന് വ്യക്തമാകുന്നത്.

അതേസമയം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുന്നത് കണ്ടുവെന്ന് രണ്ടാനഛന്‍ മൊഴി നല്‍കിയിട്ടുണ്ട്. പീഡനത്തില്‍ നിന്ന് രക്ഷനേടാന്‍ മറ്റുമാര്‍ഗങ്ങള്‍ ഇല്ലാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന അമ്മയുടെ മൊഴിയും കുറ്റപത്രത്തിലുണ്ട്. കുട്ടി മരിക്കുന്നതിന് മുന്‍പ് തന്നെ മാനഭംഗത്തെക്കുറിച്ച് അറിയാമെന്നും അമ്മ പരാമര്‍ശിച്ചിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് ശരീരത്തില്‍ മുറിവുകളുണ്ടാകുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞതായി കൂട്ടുകാരിയുടെ മൊഴിയുമുണ്ട്. മരണത്തിന് മുന്‍പ് മൂത്ത പെണ്‍കുട്ടി നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. പ്രിയതയും വ്യക്തമാക്കിയിട്ടുണ്ട്.

ആകെയുള്ള 57 സാക്ഷികളില്‍ 7 പേര്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ വീട്ടിലും വല്യമ്മയുടെ വീട്ടിലും പ്രതികളുടെ വീട്ടിലും വെച്ച് പീഡനമുണ്ടായെന്നാണ് പരാമര്‍ശിക്കുന്നത്. 2016 ഏപ്രില്‍ മാസം മുതല്‍ മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. 13 വയസ്സുകാരിയെ ജനുവരി 13 നും ഒന്‍പത് വയസ്സുകാരിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 9 വയസ്സുകാരി എങ്ങനെ ഇത്രയും ഉയരമുള്ള കഴുക്കോലില്‍ തൂങ്ങി മരിക്കുമെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തിയില്ലെന്നാണ് വ്യക്തമാകുന്നത്. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് നിരീക്ഷിച്ച് പാലക്കാട് പോക്‌സോ കോടതി ഇവരെ വെറുതെ വിടുകയായിരുന്നു.

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

Kerala State Film Awards |മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, അവാർഡുകൾ വാരി മഞ്ഞുമ്മൽ ബോയ്സ്

Kerala State Film Awards | മമ്മൂട്ടി മികച്ച നടൻ, മികച്ച നടി ഷംല ഹംസ, ആസിഫിനും ടൊവിനോക്കും പ്രത്യേക ജൂറി പരാമർശം

'സ്‌ട്രേഞ്ചർ തിങ്‌സ് ചിത്രീകരണത്തിനിടയിൽ ബുള്ളീങ്ങും ഉപദ്രവവും'; ഡേവിഡ് ഹാർബറിനെതിരെ നിയമ നടപടിയുമായി മില്ലി ബോബി ബ്രൗൺ

'ഡും ഡും ഡും'; 'ഇന്നസെന്‍റ് ' സിനിമയിലെ വീഡിയോ ഗാനം പുറത്ത്

SCROLL FOR NEXT