News n Views

‘മേയറായി മികച്ച പ്രവര്‍ത്തനം, പ്രളയകാല ഇടപെടല്‍, യുവനേതാവെന്ന പരിഗണന’;വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് ഇടത് സ്ഥാനാര്‍ത്ഥിയായേക്കും 

THE CUE

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ,തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് പ്രശാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. ചൊവ്വാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും. മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റേത് മികച്ച പ്രവര്‍ത്തനമാണെന്ന്, തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

ഈ വര്‍ഷം മഴക്കെടുതി വന്‍ ദുരന്തം വിതച്ചപ്പോള്‍ സഹായമെത്തിക്കാന്‍ സാധനസമാഗ്രികള്‍ ശേഖരിച്ച് നടത്തിയ ഇടപെടല്‍ ഗുണം ചെയ്യുമെന്നുമാണ് ജില്ലാ നേതൃ യോഗത്തില്‍ ഉയര്‍ന്ന വികാരം. ഇതിലൂടെ പൊതുസമൂഹത്തിന്റെ അഭിനന്ദനത്തിന് അര്‍ഹനായ പ്രശാന്തിന് യുവജനങ്ങള്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചതായും സിപിഎം നിരീക്ഷിക്കുന്നു. കൂടാതെ യുവാവെന്ന പരിഗണനയുള്ളതും മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സഹായിക്കുമെന്നും ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി.

പ്രശാന്തിന് പുറമെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധുവിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. വി. ശിവന്‍കുട്ടിയെയും പരിഗണിച്ചിരുന്നതായി അറിയുന്നു. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT