News n Views

യുവസംവിധായകന്‍ നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത് കാര്‍ പിന്‍തുടര്‍ന്നെത്തിയ മുഖംമൂടി സംഘം; ഭാര്യയെ ആക്രമിച്ച് നിഷാദുമായി കടന്നു 

THE CUE

'വിപ്ലവം ജയിക്കാനുള്ളതാണ്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിഷാദ് ഹസനെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. ബുധനാഴ്ച പുലര്‍ച്ചെ തൃശൂര്‍ പാവറട്ടിയില്‍വെച്ചായിരുന്നു സംഭവം. ഭാര്യ പ്രതീക്ഷയെ ആക്രമിച്ച ശേഷം സംഘം നിഷാദുമായി കടന്നുകളയുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ പ്രതീക്ഷ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് ഇവര്‍ പറയുന്നതിങ്ങനെ. കഴിഞ്ഞ വെള്ളിയാഴ്ച റിലീസായ ചിത്രത്തിന് വേണ്ടി ചില വഴിപാടുകള്‍ക്കായി പാവറട്ടി പള്ളിയിലും തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലും പോകാനായി കാറില്‍ യാത്ര തിരിച്ചതായിരുന്നു.

എന്നാല്‍ പാവറട്ടിയില്‍ എത്തിയപ്പോള്‍, പിന്‍തുടര്‍ന്നെത്തിയ വാഹനം മുന്നില്‍ തടസ്സം സൃഷ്ടിച്ച് നിര്‍ത്തി. ഇതില്‍ നിന്നിറങ്ങിയ മുഖംമൂടിയിട്ട മൂന്ന് പേര്‍ ഡോര്‍ വലിച്ച് തുറന്ന് ഇരുവരെയും ആക്രമിച്ചു. തുടര്‍ന്ന് നിഷാദിനെ പിടിച്ചുവലിച്ച് വാഹനത്തില്‍ കയറ്റി. തടയാന്‍ ശ്രമിച്ചപ്പോള്‍ തനിക്ക് കഴുത്തിന് മര്‍ദ്ദനമേല്‍ക്കുകായിരുന്നുവെന്നും യുവതി വ്യക്തമാക്കി. പിടിവലിക്കിടെ നിഷാദിന്റെ ഫോണ്‍ കാറില്‍ തന്നെ വീണു. ചിത്രത്തിന്റെ മുന്‍ നിര്‍മ്മാതാവ് സിആര്‍ രണദേവാണ് സംഭവത്തിന് പിന്നിലെന്നാണ് ഇവര്‍ സംശയിക്കുന്നത്.ഭാര്യയുടെ പരാതിയില്‍ പരാമംഗലം പൊലീസ് കെസെടുത്ത് അന്വേഷണമാരംഭിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 2017 ലാണ് വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. ഒറ്റ ഷോട്ടില്‍ 2 മണിക്കൂര്‍ ചിത്രീകരിച്ചതാണ് സിനിമ. അത്തരത്തില്‍ ചില അംഗീകാരങ്ങളും നിഷാദ് ഹസന് ലഭിച്ചിരുന്നു. ഇദ്ദേഹം തന്നെയാണ് മുഖ്യവേഷത്തിലെത്തിയതും. എന്നാല്‍ ചിത്രീകരണത്തിനിടെ നിര്‍മ്മാതാവ് രണദേവുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ മറ്റൊരു നിര്‍മ്മാതാവിന്റെ സഹായത്തോടെയാണ് നിഷാദ് ചിത്രം തിയേറ്ററുകളെത്തിച്ചത്. ഈ നിര്‍മ്മാതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്നും പൊലീസ് പറയുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT