News n Views

‘ഭിന്നിപ്പുണ്ടാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ശ്രമങ്ങള്‍ വകവെച്ചുകൊടുക്കരുത്’; പ്രതികരണവുമായി മോദി 

THE CUE

രാജ്യവ്യാപകമായി പ്രതിഷേധം ആളുമ്പോള്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിന് ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാഹോദര്യം സഹവര്‍ത്തിത്വം, സഹാനുഭൂതി തുടങ്ങി രാജ്യത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സംസ്‌കാരത്തെയാണ് നിയമം പ്രതിനിധാനം ചെയ്യുന്നതെന്നായിരുന്നു ട്വീറ്റിലൂടെയുള്ള മോദിയുടെ അവകാശവാദം. പാര്‍ലമെന്റ് ഈ നിയമം പാസാക്കിയത് വലിയ പിന്തുണയോടെയാണ്. ഏത് മതത്തില്‍പ്പെട്ട ഇന്ത്യക്കാരെയും നിയമം ബാധിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും അദ്ദേഹം കുറിച്ചു.

നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ നമുക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും നടത്തുന്ന ശ്രമങ്ങള്‍ വകവെച്ചുകൊടുക്കരുതെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു വാദം. സമാധാനവും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കേണ്ട സമയമാണിത്. ചര്‍ച്ചകളും സംവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. എന്നാല്‍ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും മോദി പറയുന്നു.

പൊതുമുതല്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജീവിതം തടസപ്പെടുത്തുകയും ചെയ്യുന്ന തരത്തിലേക്ക് പ്രതിഷേധങ്ങള്‍ പോകരുത്. ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രതിഷേധക്കാര്‍ക്കെതിരെ മോദി കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. അക്രമം നടത്തുന്നവരെ വസ്ത്രം നോക്കി തിരിച്ചറിയാന്‍ കഴിയുമെന്നായിരുന്നു വിദ്വേഷച്ചുവയുള്ള പ്രസ്താവന.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞങ്ങളുടെ സൂര്യൻ തിരിച്ചെത്തിയിരിക്കുന്നു'; വൈകാരികമായ കുറിപ്പുമായി ദുൽഖർ

ഇടിയല്ല പൊലീസിലെ പ്രൊഫഷണലിസം; കുന്നംകുളത്തില്‍ മാത്രം നില്‍ക്കില്ല, ക്രൂരതയുടെ കഥകള്‍

എന്താകും ഈ 'വള' കൊണ്ട് സംഭവിക്കാൻ പോകുന്നത്? കൗതുകം നിറച്ച് ‘വള’ ടീസർ

ലോകയില്‍ 'കിളിയേ കിളിയേ' എന്ന ഗാനം ഉപയോഗിക്കാന്‍ അതാണ് കാരണം: ശാന്തി ബാലചന്ദ്രന്‍ പറയുന്നു

'എല്ലാവര്‍ക്കും സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും'; പിറന്നാൾ ദിനത്തിൽ മമ്മൂട്ടി

SCROLL FOR NEXT