News n Views

ഗോധ്ര കലാപത്തോടെ മോദിയെ പുറത്താക്കാന്‍ വാജ്‌പേയി നിശ്ചയിച്ചു, തടയിട്ടത് അദ്വാനിയുടെ ഭീഷണിയെന്ന് യശ്വന്ത് സിന്‍ഹ 

THE CUE

2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്ന് ഗുജറാത്തില്‍ മോദി സര്‍ക്കാരിനെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി തീരുമാനിച്ചിരുന്നതായി മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ഗോധ്ര കലാപത്തിന് കാരണക്കാരനായ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ രാജിവെപ്പിച്ച് പുറത്താക്കാനായിരുന്നു വാജ്‌പേയ് ആഗ്രഹിച്ചിരുന്നത്. മോദി രാജിവെക്കാന്‍ തയ്യാറായിരുന്നില്ലെങ്കില്‍ സര്‍ക്കാരിനെ ഒന്നടങ്കം പിരിച്ചുവിടാന്‍ പോലും വാജ്‌പേയി തീരുമാനിച്ചുറച്ചിരുന്നു. എന്നാല്‍ അന്ന് കേന്ദ്ര മന്ത്രിസഭയിലുണ്ടായിരുന്ന എല്‍കെ അദ്വാനി രാജി ഭീഷണി മുഴക്കിയാണ് ആ തീരുമാനം മാറ്റിയതെന്നും യശ്വന്ത് സിന്‍ഹ വെളിപ്പെടുത്തി.

ഗുജറാത്തിലെ വര്‍ഗീയ കലാപങ്ങള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അവിടുത്തെ മുഖ്യമന്ത്രി തീര്‍ച്ചയായും രാജിവെക്കണമെന്ന ഉറച്ച നിലപാടിലായിരുന്നു. മോദി രാജിവെച്ച് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ തന്നെ പിരിച്ചുവിടാന്‍ മാനസികമായി തയ്യാറെടുത്തായിരുന്നു 2002ല്‍ ഗോവയിലെ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ വാജ്‌പേയി പങ്കെടുത്തത്.
യശ്വന്ത് സിന്‍ഹ

തനിക്ക് ലഭിച്ച വിവരമനുസരിച്ച് അന്ന് പാര്‍ട്ടിക്കുള്ളില്‍ ഒരു യോഗം നടന്നുവെന്നും മോദി സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള വാജ്‌പേയുടെ തീരുമാനത്തെ അദ്വാനി എതിര്‍ത്തെന്നും യശ്വന്ത് സിന്‍ഹ പറയുന്നു. മോദിയെ പുറത്താക്കിയാല്‍ താന്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെക്കുമെന്നായിരുന്നു എല്‍കെ അദ്വാനിയുടെ ഭീഷണി. ഈ ഭീഷണിക്ക് വഴങ്ങിയാണ് വാജ്‌പേയി തീരുമാനം മാറ്റിയതും മോദി തുടര്‍ന്നതെന്നും സിന്‍ഹ പറയുന്നു.

നാവികസേനയുടെ യുദ്ധകപ്പല്‍ ഐഎന്‍എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി അവധിയാഘോഷിക്കാന്‍ ഉപയോഗിച്ചുവെന്ന വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇതൊന്നും ഒരു വിഷയമേ അല്ലെന്നായിരുന്നു മുന്‍ ബിജെപി നേതാവിന്റെ പ്രതികരണം. നാവികസേന ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം വിശദീകരണം നല്‍കിയിട്ടുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു.

യശ്വന്ത് സിന്‍ഹ 

പാകിസ്താന്‍ വിഷയം എല്ലാ തിരഞ്ഞെടുപ്പിലും ഇങ്ങനെ ഉയര്‍ത്തിക്കാണിക്കുന്നത് മോശമാണെന്നും മുന്‍ ബിജെപി നേതാവ് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ കാലത്തെ ജിഡിപി നിരക്ക് ഇപ്പോഴത്തെ മോദി സര്‍ക്കാരിനേക്കാള്‍ മുകളിലാണെന്ന് പറയാനും യശ്വന്ത് സിന്‍ഹ മടിച്ചില്ല.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT