News n Views

പി.എം.ഒയിലെ അമിതാധികാര കേന്ദ്രീകരണവും സാമ്പത്തിക മാന്ദ്യത്തിന് കാരണം, ബിജെപിയുടെ അധിക്ഷേപങ്ങള്‍ അസ്വസ്ഥമാക്കുന്നു: അഭിജിത്ത് ബാനര്‍ജി  

THE CUE

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ ജേതാവായ ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസിലെ അമിതാധികാര കേന്ദ്രീകരണം സാമ്പത്തിക പ്രതിസന്ധിക്കുള്ള ഒരു കാരണമായി അദ്ദഹം ചൂണ്ടിക്കാട്ടി. നോട്ടുനിരോധനവും തിരക്കിട്ടുള്ള ജിഎസ്ടി നടപ്പാക്കലും മാന്ദ്യത്തിന് ആക്കം കൂട്ടി, എന്നിരുന്നാലും ഒരു സര്‍ക്കാരിനും ജിഎസ്ടി ഒട്ടും പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് അഭിജിത്ത് ബാനര്‍ജി നിലപാട് വിശദീകരിച്ചത്.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഡിമാന്‍ഡ് വര്‍ധിപ്പാക്കാതെ കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്തിയതുകൊണ്ട് മാത്രം ഗുണമില്ല. പിഎം കിസാന്‍ പോലുള്ള പദ്ധതികളിലൂടെ ഗ്രാമീണ മേഖലയില്‍ പണമെത്തിക്കേണ്ടതുണ്ട്. കാര്‍ഷിക വിളകള്‍ക്കുള്ള താങ്ങുവില കേന്ദ്രം ബോധപൂര്‍വ്വം കുറച്ചതോടെ ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നു. കാര്‍ഷിക മേഖലയ്ക്ക് വേണ്ടിയുള്ള പണം ചെലവഴിക്കലില്‍ കുറവ് വരുത്തിയതും സാമ്പത്തിക മാന്ദ്യത്തിന് പ്രധാന കാരണമാണ്. സര്‍ക്കാര്‍ വിവിധ ഏജന്‍സികള്‍ക്കുള്ള കുടിശ്ശിക കൊടുത്തുതീര്‍ക്കണം. ഇല്ലെങ്കില്‍ പദ്ധതികളുടെ കാലവിളംബത്തിന് ഇടവരുത്തും 
അഭിജിത്ത് ബാനര്‍ജി 

വിഭാവനം ചെയ്ത രീതിയില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാകുന്നില്ല. പ്രവര്‍ത്തന തലത്തിലെ വൈകിപ്പിക്കലാണ് ഇതിനൊരു പ്രധാന കാരണം. ഇതേ തുടര്‍ന്ന് ഗ്രാമീണ മേഖലയിലെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണാനായില്ല. വരള്‍ച്ചാ കാലത്താണ് തൊഴിലുറപ്പ് പദ്ധതി ഏര്‌റവും കാര്യക്ഷമമാകേണ്ടിയിരുന്നതെങ്കില്‍ അക്കാലയളവിലാണ് പദ്ധതിയുടെ മോശം പ്രകടനമെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.അത് സമൂഹത്തില്‍ അസഹിഷ്ണുതയ്ക്ക് ഇടയാക്കും. ഇത് ജനാധിപത്യത്തെ അത്യന്തം മോശമായി ബാധിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ അസ്വസ്ഥമാക്കുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ എന്നിവര്‍ മോശം പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു. രണ്ടാം ഭാര്യ വിദേശിയായവര്‍ക്കാണ് കൂടുതലും നൊബേല്‍ കിട്ടുന്നതെന്നും ഇതാണോ നൊബേല്‍ ലഭിക്കാനുള്ള യോഗ്യതയെന്നുായിരുന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹയുടെ അധിക്ഷേപം. അഭിജിത്ത് ബാനര്‍ജിയെ പോലുള്ളവര്‍ ഇടത് നയങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ വിതറുന്നവരാണെന്നും ഇടതുപക്ഷ പാതയിലൂടെ സമ്പദ് വ്യവസ്ഥയെ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നതെന്നുമായിരുന്നു പിയൂഷ് ഗോയലിന്റെ വിമര്‍ശനം. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയുമായ എസ്തര്‍ ഡഫ്‌ളോ, മൈക്കേല്‍ ക്രെമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത്ത് നൊബേല്‍ പങ്കിട്ടത്.

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

പ്രേക്ഷകരുടെ മനസ്സ് കീഴടക്കി സനലും ലീനയും; 'മിണ്ടിയും പറഞ്ഞും' പ്രദർശനം തുടരുന്നു

മോശം കമന്റിടുന്നവർക്ക് മറുപടി നൽകാത്തതിന് കാരണം | Dr Soumya Sarin

എം.എൽ.എമാർക്ക് ലക്ഷങ്ങൾ ശമ്പളമോ?

SCROLL FOR NEXT