News n Views

‘50 ഭാര്യമാര്‍, 1050 മക്കള്‍, ഈ പ്രവണത മൃഗങ്ങളുടേത്’; വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ 

THE CUE

നിരവധി ഭാര്യമാരും കൂടുതല്‍ മക്കളുമുള്ള മുസ്ലീങ്ങള്‍ മൃഗങ്ങളുടെ പ്രവണത പ്രകടിപ്പിക്കുകയാണെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ബള്യയില്‍ നിന്നുള്ള നിയമസംഭാംഗം സുരേന്ദ്ര സിങ്ങാണ് മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വിഷം ചീറ്റുന്ന പ്രസ്താവന നടത്തിയത്. നിങ്ങള്‍ക്കറിയാം മുസ്ലിം വിഭാഗത്തിലെ ചിലര്‍ക്ക് 50 ഭാര്യമാരും 1050 മക്കളുമാണ്. ഇത് ശരിരായ രീതിയല്ല. മൃഗങ്ങളുടെ ഇടയിലെ പ്രവണതയാണ്. മൂന്നോ നാലോ കുട്ടികള്‍ക്ക് ജന്‍മം കൊടുക്കുന്നതാണ് ശരിയെന്നും ഇദ്ദേഹം പറഞ്ഞു.

ഇടക്കിടെ വിവാദ പരാമര്‍ശങ്ങളിലൂടെ സുരേന്ദ്രസിങ് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. എല്ലാ ഹിന്ദു ദമ്പതിമാര്‍ക്കും കുറഞ്ഞത് 5 മക്കള്‍ ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഇദ്ദേഹം പ്രസ്താവിച്ചിരുന്നു.എങ്കിലേ ഹിന്ദുത്വം ശരിയായ രീതിയില്‍ നിലനില്‍ക്കൂ.രാജ്യത്ത് ഹിന്ദു ജനസംഖ്യ വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ അഭിപ്രായ പ്രകടനം അന്ന് വന്‍ വിവാദമായിരുന്നു.

കളരി അറിയാം, ആരെയും പ്രതിരോധിക്കും | E.P Jayarajan Interview

യുഎഇ ദേശീയ ദിനം: 12 കോടിയുടെ ഫെറാറി ഫോർ സീറ്റർ-ഫോർ ഡോർ കാർ അലങ്കരിച്ച് കോഴിക്കോട്ടുകാരന്‍

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

SCROLL FOR NEXT