News n Views

‘രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രം’; ബലാത്സംഗ കേസ് പ്രതികള്‍ തീക്കൊളുത്തിയ 23 കാരിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ 

THE CUE

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍, പ്രതികള്‍ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ബലാത്സംഗ കേസിലെ ഇരയായ 23 കാരിയുടെ നില അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. പെണ്‍കുട്ടി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുനില്‍ ഗുപ്ത അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് യുവതിയുടെ ആരോഗ്യനില വിലയിരുത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. മാര്‍ച്ചിലാണ് യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയാകുന്നത്. കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോടതിയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മുഖ്യ പ്രതി ശിവം ത്രിവേദിയും സുഹൃത്തുക്കളുമടക്കം 5 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

23 കാരിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റു. ജാമ്യത്തിലായിരുന്ന പ്രതികള്‍, പരാതി നല്‍കിയതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT