News n Views

ഉന്നാവ് ശിക്ഷവിധി വെള്ളിയാഴ്ച; സമൂഹത്തിനായി ദശാബ്ദങ്ങള്‍ പ്രവര്‍ത്തിച്ചത് പരിഗണിക്കണമെന്ന് കുല്‍ദീപ് സിങ് സെന്‍ഗര്‍ 

THE CUE

ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ പ്രതിയായ ഉന്നാവ് പീഡനക്കേസില്‍ ശിക്ഷവിധി വെള്ളിയാഴ്ച. സെന്‍ഗറിന് പരാമാവധി ശിക്ഷ നല്‍കണമെന്ന് സിബിഐ. പെണ്‍കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വിചാരണ കോടതിയില്‍ സിബിഐ ആവശ്യപ്പെട്ടു.ദില്ലി തീസ് ഹസാരി കോടതിയില്‍ ശിക്ഷ വിധിക്കുന്നതിന് മുമ്പുള്ള വാദം പൂര്‍ത്തിയായി.

സമൂഹത്തിന് വേണ്ടി ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്ന് സെന്‍ഗര്‍ കോടതിയെ പറഞ്ഞു. ശിക്ഷ കണക്കാക്കുമ്പോള്‍ ഇത് പരിഗണിക്കണം. കുറഞ്ഞ ശിക്ഷ നല്‍കണമെന്നും സെന്‍ഗാറിന്റെ അഭിഭാഷകന്‍ വാദിച്ചു.

പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി കുല്‍ദീപ് സിങ് സെന്‍ഗറിന്റെ സ്വത്ത് വിവരങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് പത്രികയോടൊപ്പം സമര്‍പ്പിച്ച സ്വത്ത് വിശദാംശങ്ങളും ഈ മാസം 20ന് കേസ് പരിഗണിക്കുമ്പോല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. പോക്സോ, ബലാത്സംഗം എന്നിവയുള്‍പ്പെടെ കുല്‍ദീപിന്റെ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഡല്‍ഹി ദില്ലി തീസ് ഹസാരി കോടതി ശരിവെച്ചു. കുല്‍ദീപിന്റെ സഹോദരനെതിരെയുള്ള ആരോപണങ്ങളും കോടതിക്ക് ബോധ്യമായി. എംഎല്‍എയ്ക്ക് വേണ്ടി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയുള്ള കുറ്റം, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത മറ്റുള്ളവര്‍ എന്നിവരും ശിക്ഷിക്കപ്പെടുമെന്ന് വ്യക്തമായിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT