News n Views

പഠിച്ചതും കറക്കി കുത്തിയതുമെന്ന് ആദ്യം; ‘ജയിലിലെ പിഎസ്‌സിപരീക്ഷ’യില്‍ മാര്‍ക്ക് പൂജ്യം; ഒടുവില്‍ കോപ്പിയടി സമ്മതിച്ചു 

THE CUE

പിഎസ്‌സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ആദ്യ റാങ്കുകളിലെത്തിയത് കോപ്പിയടിച്ചെന്ന് സമ്മതിച്ച് യൂണിവേഴ്‌സിറ്റി കോളജിലെ കുത്തുകേസ് പ്രതികള്‍. ഒന്നാം പ്രതി ശിവരഞ്ജിത്തിന് ഒന്നും രണ്ടാം പ്രതി എ എന്‍ നസീമിന് 28ഉം കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്ന 17ാം പ്രതി പ്രണവിന് രണ്ടാം റാങ്കുമായിരുന്നു. റിമാന്‍ഡിലുള്ള എസ്എഫ്‌ഐ മുന്‍ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിനെയും മുന്‍ സെക്രട്ടറി നസീമിനെയും ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യല്‍ 5 മണിക്കൂര്‍ നീണ്ടു. പഠിച്ചും കറക്കി കുത്തിയുമാണ് ആദ്യ റാങ്കുകള്‍ നേടിയതെന്നായിരുന്നു പ്രതികള്‍ ആദ്യം പറഞ്ഞത്.

പഠിച്ചാണ് പരീക്ഷയെഴുതിയത്, മിക്കവയും എളുപ്പമുള്ള ചോദ്യമായിരുന്നു. അറിയാത്തവ കറക്കികുത്തി. ഭാഗ്യത്തിന് അവയെല്ലാം ശരിയായെന്നും പ്രതികള്‍ പറഞ്ഞു. ഇതോടെ അന്വേഷണസംഘം അതേ ചോദ്യ പേപ്പറിലെ ഓരോ ചോദ്യങ്ങളായി ചോദിച്ചു. ഇരുവര്‍ക്കും ഒന്നിനും ഉത്തരം നല്‍കാനായില്ല. ഇതോടെ, പഠിച്ചല്ല പരീക്ഷയെഴുതിയെന്നും അടുത്തിരുന്നവരുടെ പരീക്ഷാ പേപ്പര്‍ മാറി മാറി നോക്കി എഴുതിയെന്നും പറഞ്ഞു. തുടര്‍ന്ന് അടുത്തിരുന്നവരുടെ പട്ടിക പൊലീസ് കാണിച്ചു. അവരാരും മുന്‍ നിര റാങ്കുകളിളില്ലെന്ന് വ്യക്തമാക്കി. അങ്ങനെയെങ്കില്‍ എങ്ങനെ ശരിയുത്തരങ്ങള്‍ എഴുതാനായെന്ന് ചോദ്യം. ശിവരഞ്ജിത്ത് കുഴങ്ങിയപ്പോള്‍ അടുത്തുള്ളവരുടേത് നോക്കിയെഴുതിയെന്ന നിലപാടില്‍ നസീം ഉറച്ചുനിന്നു.

പരീക്ഷയ്ക്കിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 സന്ദേശങ്ങള്‍ വന്നതെങ്ങനെയെന്ന് അടുത്ത ചോദ്യം. അത് പതിവായി വരുന്നതാണെന്നായിരുന്നു മറുപടി. എസ്എംഎസുകളില്‍ ഉത്തരങ്ങളാണെന്നതിന്റെ പ്രിന്റ് ഔട്ട് കാണിച്ചപ്പോള്‍ കുടുങ്ങി. ഒടുവില്‍ ക്രമക്കേട് സമ്മതിച്ചു.പരീക്ഷയുടെ ഒന്നേകാല്‍ മണിക്കൂറിനിടെ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 മെസേജുകളാണ് വന്നത്. രണ്ടാം റാങ്കുകാരനായ പ്രണവിന് 78 സന്ദേശങ്ങള്‍ എത്തിയതായും പിഎസ്എസിയുടെ വിജിലന്‍സ് വിഭാഗം കണ്ടെത്തിയിരുന്നു. മെസേജ് അയച്ചെന്ന് കണ്ടെത്തിയ പേരൂര്‍ക്കട എസ്പി ക്യാംപിലെ പൊലീസുകാരന്‍ ഗോകുല്‍ കല്ലറ സ്വദേശി സഫീര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ചോദ്യക്കടലാസ് ചോര്‍ന്നത് യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നാകാമെന്നാണ് സംശയം. ഇതുസംബന്ധിച്ച ചില തെളിവുകള്‍ പിഎസ് സി വിജിലന്‍സ് പൊലീസിന് കൈമാറിയിട്ടുണ്ട്. ശിവരഞ്ജിത്ത്,നസീം, പ്രണവ് എന്നിവരും മെസേജയച്ചവരും ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയാണ് കേസ്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖിലിനെ ക്യാമ്പസില്‍ കുത്തിപ്പരിക്കെല്‍പ്പിച്ചതിന് പിടിയിലായതോടെയാണ് പ്രതികള്‍ പിഎസ്‌സി പരീക്ഷയില്‍ നടത്തിയ ക്രമക്കേടുകള്‍ പുറത്തായത്.

കുഞ്ചാക്കോ ബോബനും, സുരാജും, സിംഹവും ജൂണിലെത്തും; ഗർർർ റിലീസ് തീയതി പ്രഖ്യാപിച്ചു

'വെസ് ആൻഡേഴ്‌സണോ, പൊന്മുട്ടയിടുന്ന താറാവോ, പെരുവണ്ണാപുരത്തെ വിശേഷങ്ങളോ; 'പെരുമാനി' മജുവിന്റെ ലോകം': വിനയ് ഫോർട്ട്

ഗായകനായി അജു വർഗീസ്; ഗുരുവായൂർ അമ്പലനടയിലെ ഗാനം കെ ഫോർ കൃഷ്ണ ലിറിക് വീഡിയോ

'കല്യാണം കഴിക്ക, കുട്ടികളാവുക രണ്ടും രണ്ടു തരാം കമ്മിറ്റ്മെന്റ് ആണ് ചേച്ചി'; മാരിവില്ലിൻ ഗോപുരങ്ങൾ മെയ് പത്തിന്

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

SCROLL FOR NEXT