News n Views

ടിഎന്‍ സീമയുടെ ഭര്‍ത്താവിനെ സി ഡിറ്റ് ഡയറക്ടറാക്കാന്‍ നീക്കം; എതിര്‍പ്പുമായി സിഐടിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍

THE CUE

സിപിഐഎം സംസ്ഥാന സമിതിയംഗവും ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണുമായ ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സി ഡിറ്റ് ഡയറക്ടറാക്കാനുള്ള നീക്കം വിവാദത്തില്‍. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ വരുന്ന സിഡിറ്റിന്റെ ഡയറക്ടറായി ജയരാജിനെ നിയമിക്കാനുള്ള ഫയലുകള്‍ അതി വേഗത്തിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നിയമനം ധനവകുപ്പിന്റെ അനുമതി കാത്തിരിക്കവെ കടുത്ത അതൃപ്തിയിലാണ് സി ഡിറ്റ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു). രജിസ്ട്രാര്‍ ആയിരിക്കെ പുറംജോലി കരാറുകള്‍ നല്‍കി സി ഡിറ്റിനെ തകര്‍ക്കാന്‍ ശ്രമിച്ചയാളെ ഡയറക്ടറാക്കരുതെന്ന് ചൂണ്ടിക്കാട്ടി ഐഎന്‍ടിയുസിയും രംഗത്തെത്തി.

ഫ്രണ്ട്‌സ് സോഫ്റ്റ്‌വെയര്‍ കേസില്‍ ജയരാജിനെതിരെ ഹൈക്കോടതി പരാര്‍ശമുണ്ടായിരുന്നു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ജി ജയരാജിന് സി ഡിറ്റ് രജിസ്ട്രാറായി നിയമനം ലഭിക്കുന്നത്. ജയരാജ് ചുമതലയേറ്റ ശേഷം സി ഡിറ്റിന്റെ പ്രധാന പദ്ധതികളായിരുന്ന സിഎംഡിആര്‍എഫ്, സിഎംഒ പോര്‍ട്ടല്‍, പ്രവാസിചിട്ടി കോള്‍സെന്റര്‍, പ്രവാസിചിട്ടി കോണ്‍ടാക്ട് സെന്റര്‍, നാം മുന്നോട്ട് എന്നിവ പുറംകരാര്‍ നല്‍കിയത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് കരാര്‍ മറിച്ചുനല്‍കുന്ന സ്ഥാപനമായി സി ഡിറ്റ് മാറിയെന്ന് പരാതി ഉയര്‍ന്നു. സി ഡിറ്റ് സാമ്പത്തിക പ്രതിസന്ധിയിലായതോടെ സിഐടിയു മാനേജ്‌മെന്റിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ജയരാജ് സി ഡിറ്റ് തലപ്പത്ത് എത്തിയാല്‍ സിഐടിയു പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയേക്കുമെന്ന് സൂചനകളുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT