News n Views

രണ്ടര വര്‍ഷം കൊണ്ട് പാലാരിവട്ടം പാലം പൊളിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം, ആരുടെ കുറ്റമാണെന്ന് പറയുന്നില്ലെന്നും ഇ ശ്രീധരന്‍ 

THE CUE

പാലാരിവട്ടം പാലം നിര്‍മ്മിച്ച് വെറും രണ്ടര വര്‍ഷത്തിനുള്ളില്‍ പൊളിക്കേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരമെന്ന് ഇ ശ്രീധരന്‍. ആരുടെ ഭാഗത്താണ് കുറ്റമെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം. പാലത്തിന്റെ ഫൗണ്ടേഷന് കേടില്ലെന്നും മുഴുവനായി പൊളിച്ചുപണിയേണ്ടി വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 17 സ്പാനുകള്‍ പൊളിച്ച് പണിയും. ബാക്കിയുള്ള ഭാഗങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. ഡിസൈനും, ടെന്‍ഡര്‍ റിപ്പോര്‍ട്ടും പുനര്‍നിര്‍മ്മാണത്തിനുള്ള മറ്റ് മുഴുവന്‍ സാങ്കേതിക സഹായവും നല്‍കി മേല്‍നോട്ടം വഹിക്കും.

പുതിയ പാലത്തിനുള്ള ഡിസൈന്‍ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലത്തിന്റെ പിയറുകള്‍ക്കും പിയര്‍ക്യാപ്പുകള്‍ക്കും ഗുരുതര പ്രശ്‌നമുണ്ട്. ഇവ ബലപ്പെടുത്തേണ്ടതുണ്ട്. പൊളിക്കലും നിര്‍മ്മാണവും ഒരുമിച്ചാണ് നടക്കുക. ഒരു സ്പാന്‍ പൊളിച്ചാല്‍ അപ്പോള്‍ തന്നെ അവിടെ അത് പുനര്‍നിര്‍മ്മിക്കും. ഒരു മാസത്തിനകം നിര്‍മ്മാണം തുടങ്ങും. ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT