News n Views

കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അച്ഛനും മകളും; യുക്രൈനിലെ പലായന കാഴ്ച

റഷ്യന്‍ അക്രമണത്തെ നേരിടുന്ന യുക്രൈന്‍ ജനതയുടെ നിസഹായവസ്ഥയുടെ നേര്‍ചിത്രമായി വീഡിയോ. മകളെ സുരക്ഷിതമായ ഇടത്തേക്ക് യാത്രയാക്കുന്ന അച്ഛന്‍. കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നു. തൊപ്പിയൂരി മുടിയില്‍ തലോടുന്നു.

മകളുടെ കൈപിടിച്ച് സംസാരിക്കുമ്പോള്‍ ഇരുവരും പൊട്ടിക്കരയുന്നു. മകളെ സമാധാനിപ്പിച്ച് വാഹനത്തില്‍ കയറ്റി യാത്ര പറയുമ്പോഴും അച്ഛന്‍ പൊട്ടിക്കരയുന്നു. ന്യു ന്യൂസ് ഇയുവാണ് വീഡിയോ പുറത്ത് വിട്ടത്. യുക്രൈനില്‍ നിന്നും കൂട്ട പലായനം നടക്കുകയാണ്.

റഷ്യയുടെ ആക്രമണത്തെ നേരിടാന്‍ യുക്രൈന്‍ പൊതുജനങ്ങളെയും സജ്ജമാക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങള്‍ക്ക് തോക്ക് നല്‍കി പരിശീലിപ്പിക്കുകയാണ്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്.

സ്വന്തം വീടും നഗരവും സംരക്ഷിക്കാനാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തിരിക്കുന്നത്. പുറമേ നിന്ന് സഹായം ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് പ്രതിരോധത്തിനായി ജനങ്ങളെ തന്നെ രംഗത്തിറക്കുന്നത്.

കേസിന്റെ ഭാഗമാകാൻ റെഡി അല്ലേ; 'പെണ്ണ് കേസ്' നാളെ തിയറ്ററുകളിൽ

'2007 കാലഘട്ടത്തിൽ ഒരു സ്ത്രീ നടത്തിയ തട്ടിപ്പിൽ നിന്ന് പ്രചോദനം കൊണ്ട സിനിമ'; പെണ്ണ് കേസിനെക്കുറിച്ച് സംവിധായകൻ

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍

ഓസ്കർ 2026; മികച്ച ചിത്രത്തിനായുള്ള നാമനിർദേശപട്ടികയിൽ ഇടം നേടി കാന്താരയും തൻവി ദി ഗ്രേറ്റും

ഇന്ത്യൻ സംഗീതത്തിന്‍റെയും കലകളുടെയും സംഗമം “രംഗോത്സവ് – ദ് ഇന്ത്യൻ നൈറ്റ്” ഈ മാസം 18ന് ഷാർജയിൽ

SCROLL FOR NEXT