News n Views

ജാമിയ മിലിയയിലെ പോലീസ് നടപടി: ‘ജാലിയന്‍ വാലാബാഗിന് തുല്യം’; വിദ്യാര്‍ത്ഥികള്‍ യുവ ബോംബെന്ന് ഉദ്ദവ് താക്കറെ

THE CUE

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ക്യാംപസിനകത്ത് കയറി ഞായറാഴ്ച പൊലീസ് നടത്തിയ അതിക്രമം ജാലിയന്‍വാലാബാഗിന് തുല്യമാണ്. വിദ്യാര്‍ത്ഥികള്‍ യുവ ബോംബാണെന്നും ഉദ്ദവ് ഓര്‍മ്മിപ്പിച്ചു.

യുവാക്കളാണ് രാജ്യത്തിന്റെ കരുത്ത്. യുവാക്കളുടെ കരുത്ത് ബോംബാണ്. സര്‍ക്കാരിന് അത് അവഗണിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം.
ഉദ്ദവ് താക്കറെ

എന്നാല്‍ പാകിസ്ഥാന്‍, അഫഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിംങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാനുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരായ വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഉദ്ദവ് താക്കറെ പറഞ്ഞു.

ജാമിയ, അലിഗഢ് ക്യാംപസുകളിലെ പൊലീസ് നടപടികളില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഹൈക്കോടതിക്ക് അന്വേഷണത്തിന് കമ്മിറ്റികളെ നിയോഗിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT