News n Views

യുഎപിഎ അറസ്റ്റ്: അലനും താഹയും മാവോയിസ്റ്റ് അംഗത്വം സമ്മതിച്ചെന്ന് എഫ്‌ഐആര്‍; പിടിച്ചെടുത്തവയില്‍ ജാതിപ്രശ്‌നത്തേക്കുറിച്ചുള്ള ലഘുലേഖയും

THE CUE

പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവിടുന്നത് നാളത്തേക്ക് മാറ്റി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ വാദത്തില്‍ എതിര്‍ത്തില്ല. നിലവില്‍ ഇരുവര്‍ക്കും മേല്‍ യുഎപിഎ ചുമത്തിയിട്ടുണ്ടെന്നും യുഎപിഎ ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം കിട്ടിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. യുഎപിഎ നിലനില്‍ക്കില്ലെന്നും അലനും താഹയും നിരോധിത സംഘടനയുടെ ഭാഗമെന്നതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. പിടിച്ചെടുത്ത പുസ്തകങ്ങളും നോട്ടീസുകളും പൊലീസ് ഹാജരാക്കിയപ്പോള്‍ ഇതൊക്കെ എന്താണെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിക്കുകയുണ്ടായി.

അലനും താഹയും സിപിഐ മാവോയിസ്റ്റ് അംഗത്വം സമ്മതിച്ചെന്ന് പൊലീസ് എഫ്‌ഐആറില്‍ ആരോപിക്കുന്നുണ്ട്. താഹയുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇന്ത്യയിലെ ജാതി പ്രശ്‌നത്തേക്കുറിച്ച് സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ കണ്ടെത്തിയെന്ന് പൊലീസ് സേര്‍ച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ 'ഹലോ ബസ്തര്‍' എന്ന പുസ്തകവും ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ബാനറും ലഭിച്ചെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

എഫ്‌ഐആറില്‍ പറയുന്നത്

പെരുമണ്ണ പാറമ്മല്‍ അങ്ങാടിക്ക് സമീപത്ത് വെച്ച് സംശയാസ്പദമായ രീതിയില്‍ മൂന്ന് പേരെ കണ്ടു. അതിലൊരാള്‍ ഓടിപ്പോയി. പരിശോധനയില്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ, നിയമപ്രകാരം നിരോധിക്കപ്പെട്ട പുസ്തകം കണ്ടെത്തി. ഇവര്‍ സിപിഐ മാവോയിസ്റ്റ് അംഗങ്ങളാണെന്ന് ഉത്തമബോധ്യമുള്ളതിനാല്‍ ഇവര്‍ക്കെതിരെ കേസ് ചുമത്തുന്നു.

മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നും മറ്റും അച്ചടിച്ച നോട്ടീസ് പ്രസ്താവന, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടോടുകൂടിയ നോട്ടീസ് 'ജോഗി' വക്താവ് സിപിഐ മാവോയിസ്റ്റ്, പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി' എന്ന് അവസാനിക്കുന്നതുമായ നോട്ടീസ്, മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ 'ഹലോ ബസ്തര്‍' എന്ന പുസ്തകം, ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ബാനര്‍, മലബാറില്‍ മൊത്തം 17 സ്റ്റുഡന്റ് എന്നെഴുതി അവസാനിക്കുന്നതുള്‍പ്പെടെയുള്ള കയ്യെഴുത്ത് കുറിപ്പുകള്‍, ഇംഗ്ലീഷില്‍ കോഡ് ഭാഷയില്‍ എന്തോ എഴുതിയതിന്റെ പാഡ്, 'വിമര്‍ശന സ്വാതന്ത്ര്യം തിരിച്ചുപിടിക്കുക സ്വതന്ത്ര ലോകം 2017 ദേശീയ സെമിനാര്‍' എന്നെഴുതിയ ഇളംനീല പുറംചട്ടയുള്ളതും ആറ് പേജുള്ളതുമായ ലെറ്റര്‍ പാഡ്, ജമ്മുകശ്മീരുമായി ബന്ധപ്പെട്ട 'ഇന്ത്യന്‍ ഭരണകൂടത്തെ ചെറുക്കുക, ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക' എന്നെഴുതിയ സിപിഐ മാവോയിസ്റ്റ് ലഘുലേഖ, ഇന്ത്യയിലെ ജാതിപ്രശ്‌നത്തേക്കുറിച്ചുളള ലഘുലേഖ, ജമ്മുകശ്മീര്‍, മരട് ഫ്‌ളാറ്റ് വിഷയങ്ങളിലെ ലഘുലേഖ തുടങ്ങിയവയും തെരച്ചിലില്‍ പിടിച്ചെടുത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ് പറഞ്ഞു ഇതേ കഥയാണ് അവരുടേതെന്ന് - Nishad Koya On Controversy Behind Malayalee From India

ഒരു കൂട്ടം സൈക്കോകളുടെ ഇടയിലേക്ക് ഞാനും പാവം മമ്മൂക്കയും - Turbo Team Interview

പ്രണയം കല്യാണം തല്ല് | Mandakini Trailer Decoding

'ഗുരുവായൂരമ്പല നടയിൽ എനിക്ക് വേണ്ടിയെടുത്ത സിനിമയല്ല, പ്രേക്ഷകർക്ക് വേണ്ടിയെടുത്ത സിനിമയാണ്'; വിപിൻ ദാസ്

RR V/S KCR V/S MODI ; തെലങ്കാന ആര് കൊണ്ടുപോവും ?

SCROLL FOR NEXT