News n Views

കാറില്‍ കടന്നുപോയ എഡിജിപിയെ സല്യൂട്ട് ചെ്തില്ല; 20 പൊലീസുകാര്‍ക്ക് ശിക്ഷാ പരേഡ്

THE CUE

രാജ് ഭവന് മുന്നിലൂടെ കാറില്‍ കടന്നുപോയ എഡിജിപിയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ 20 പൊലീസുകാര്‍ക്കെതിരെ ശിക്ഷാ നടപടി. രാജ് ഭവന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 20 പൊലീസുകാരോടാണ് ശിക്ഷാ പരേഡ് നടത്താന്‍ മേലുദ്യോഗസ്ഥന്‍ ഉത്തരവിട്ടിരിക്കുന്നത്. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാര്‍ മലപ്പുറം പാണ്ടിക്കാട്ട് ഏഴ് ദിവസം പരിശീലനം നടത്തണമെന്നാണ് ശിക്ഷാവിധി.

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് വിശ്രമം പോലും ലഭിക്കാതെ രാജ്ഭവന്‍ ഡ്യൂട്ടിക്കെത്തിയവര്‍ക്കാണ് ശിക്ഷ നല്‍കിയിരിക്കുന്നത്.

ഇന്നലെ രാവിലെ സമരക്കാരെ തടയാന്‍ രാജ്ഭവന് മുന്നില്‍ പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരെ വിന്യസിച്ചിരുന്നു. പത്തുമണിയോടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് രാജ് ഭവന് മുന്നിലൂടെ പാസ് ചെയ്തു. ഈ സമയത്ത് എസ്എപി ക്യാംപിലെ പൊലീസുകാര്‍ സല്യൂട്ട് ചെയ്തില്ലെന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞാലുടന്‍ 20 പൊലീസുകാരും ഹാജരാകണമെന്ന് ബറ്റാലിയന്‍ ഡിഐജി പി പ്രകാശ് നിര്‍ദ്ദേശം നല്‍കി. വിളിച്ചുവരുത്തിയ പൊലീസുകാരെ മേലുദ്യോഗസ്ഥരെ ബഹുമാനിച്ചില്ലെന്നാരോപിച്ച് രൂക്ഷമായി ശകാരിച്ചു. ഡ്യൂട്ടിക്കിടെ തൊപ്പി ഇല്ലാതിരുന്നതും ഉന്നത ഉദ്യോഗസ്ഥരെ ബഹുമാനിക്കാതിരുന്നതുമാണ് നടപടിക്ക് കാരണമെന്നാണ് പൊലീസ് ഉന്നതരുടെ വിശദീകരണം.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗത നിയന്ത്രണത്തില്‍ പെട്ടതിന്റെ പേരില്‍ തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് ചുമതലയുള്ള രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ട് സിഐമാര്‍ക്കും പൊലീസ് ആസ്ഥാനത്ത് അര്‍ധരാത്രി വരെ നില്‍പ് ശിക്ഷ നല്‍കിയത് വിവാദമായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT