News n Views

‘ട്രോളുണ്ടാക്കുന്നവര്‍ അമ്മയെയും പെങ്ങളെയും ഓര്‍ക്കണം’; ജോളിയുടെ പേരില്‍ സ്ത്രീകളെ ആക്ഷേപിക്കുന്നവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ 

THE CUE

കൂടത്തായി പരമ്പര കൊലപാതക കേസിലെ മുഖ്യപ്രതി ജോളി അറസ്റ്റിലായതിന് പിന്നാലെ ട്രോളുകളാക്കി സ്ത്രീകളെയാകെ അധിക്ഷേപിക്കുന്നവര്‍ സ്വന്തം അമ്മയെക്കുറിച്ചും പെങ്ങളെക്കുറിച്ചും ഓര്‍ക്കണമെന്ന് വനിതാ കമ്മീഷന്‍. സ്‌നേഹം നിരസിച്ചതിന്റെ പേരിലും വിവാഹാഭ്യര്‍ത്ഥനെ സ്വീകരിക്കാത്തതിന്റെ പേരിലും സംശയത്തിന്റെ പേരിലും നിരവധി പുരുഷന്‍മാര്‍ കാമുകിയെയും ഭാര്യയെയുമെല്ലാം ആസിഡൊഴിച്ചും പെട്രോളൊഴിച്ചും കുത്തിയും വെട്ടിയുമെല്ലാം കൊലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ആരും പുരുഷ സമൂഹത്തെ കൊലയാളികളായി മുദ്ര കുത്താറില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്റെ അദാലത്തിന് ശേഷം അംഗങ്ങളായ ഇഎം രാധ, ഷാഹിദ കമാല്‍ എന്നിവര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഒരാളുടെ പേരില്‍ സ്ത്രീ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നത്‌ ശരിയല്ല. ഇത്തരത്തിലുള്ള ട്രോളുകള്‍ വേദനാജനകമാണെന്നും കമ്മീഷന്‍ വിലയിരുത്തി. പുരുഷന്‍മാര്‍ കുറ്റവാളികളാകുന്ന സംഭവങ്ങളില്‍ അവരെയാകെ ഇത്തരത്തില്‍ അധിക്ഷേപിക്കാറില്ലല്ലോയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടത്തായി കൂട്ടക്കൊലയില്‍ ജോളി ജോസഫ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സ്ത്രീ വിരുദ്ധ ട്രോളുകള്‍ സമൂഹ മാധ്യങ്ങളില്‍ നിറയുകയാണ്. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷന്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT